മ​ദ്യം കോ​വി​ഡി​നെ ത​ട​യു​മെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം! വി​ശ്വ​സി​ക്ക​രു​തെ​ന്ന് പോ​ലീ​സ്; കൊ​തു​കും വെ​ളു​ത്തു​ള്ളി​യും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ‘ഇ​ര​ക​ള്‍’

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ‘വ്യാ​ജ പോം​വ​ഴി’ പ​ട​രു​ന്നു. വെ​ളു​ത്തു​ള്ളി ക​ഴി​ച്ചാ​ല്‍ കോ​വി​ഡ് ത​ട​യാ​മെ​ന്നും കൊ​തു​ക് ക​ടി​ച്ചാ​ല്‍ കോ​വി​ഡ് പ​ക​രു​മെ​ന്നും തു​ട​ങ്ങി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൊ​തു​കു​ക​ള്‍ ഒ​രി​ക്ക​ലും കോ​വി​ഡ് രോ​ഗം പ​ര​ത്തി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. രോ​ഗി​ക​ളു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​ത്.

വെ​ളി​ത്തു​ള്ളി കോ​വി​ഡ് ത​ട​യു​മെ​ന്ന​തും വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. വെ​ളു​ത്തു​ള്ളി ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. എ​ന്നാ​ല്‍ ഇ​ത് കോ​വി​ഡ് ത​ട​യി​ല്ല. ഇ​തി​നു പു​റ​മേ മ​ദ്യം ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​ക​രി​ല്ലെ​ന്നും പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍ മ​ദ്യം വൈ​റ​സി​നെ ത​ട​യി​ല്ലെ​ന്നും രോ​ഗം ഗു​രു​ത​ര​മാ​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഭ​ക്ഷ​ണ​ത്തി​ല്‍ കു​രു​മു​ള​ക് ചേ​ര്‍​ത്താ​ല്‍ കോ​വി​ഡി​നെ ത​ട​യാ​നാ​കി​ല്ല. 5 ജി ​നെ​റ്റ്‌വര്‍​ക്ക് വ​ഴി കോ​വി​ഡ് പ​ട​രി​ല്ല. റേ​ഡി​യോ ത​രം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം വൈ​റ​സ് സ​ഞ്ച​രി​ക്കി​ല്ല.

25 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ലേ​റെ​യു​ള്ള താ​പ​നി​ല കോ​വി​ഡ് വ്യാ​പ​നം ത​ട​യു​മെ​ന്ന് പ്ര​ചാ​ര​ണം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ വ്യാ​പ​നം ത​ട​യി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

ദീ​ര്‍​ഘ​നേ​രം ശ്വാ​സം പി​ടി​ച്ചു​വ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. നേ​രി​യ രോ​ഗ​ബാ​ധ​യു​ള്ള​വ​ര്‍​ക്കും അ​തി​നാ​കും.

ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ച്ചാ​ല്‍ കോ​വി​ഡി​നെ ത​ട​യാ​നാ​കി​ല്ല. ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ച്ചാ​ലും ശ​രീ​ര താ​പ​നി​ല 36.5- 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ തു​ട​രും. അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ കോ​വി​ഡ് ത​ട​യി​ല്ല. ച​ര്‍​മ​ത്തി​നും ക​ണ്ണി​നും ഇ​ത് ഹാ​നി​ക​ര​മാ​ണ്.

ശാ​രീരി​ക അ​ക​ലം ഉ​റ​പ്പാ​ക്കി വ്യാ​യാ​മം ചെ​യ്യു​ക. മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് വ്യാ​യാ​മം ചെ​യ്യു​മ്പോ​ള്‍ ശ്വാ​സ​മെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും.

ന​ന​ഞ്ഞ മാ​സ്‌​കു​ക​ള്‍ ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യും. പാ​ദ​ര​ക്ഷ​ക​ള്‍ വ​ഴി വൈ​റ​സ് പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. എ​ങ്കി​ലും കു​ട്ടി​ക​ള്‍ പാ​ദ​ര​ക്ഷ​ക​ളി​ല്‍ തൊ​ടാ​നു​ള്ള സാ​ഹ​ച​ര്യം കു​റ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വ്യാ​ജ ചി​കി​ത്സാ​രീ​തി​ക​ളു​ടെ​യും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും പി​ന്നി​ലെ വാ​സ്ത​വ​ത്തെ​ക്കു​റി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​വ​രു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ​യും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment