ഐ​സി​യു​വി​ലൂ​ടെ ഉ​ലാ​ത്തി ‘ഡോ.​പ​ശു’ ! വീ​ഡി​യോ ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

മ​ധ്യ​പ്ര​ദേ​ശി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ഉ​ലാ​ത്തു​ന്ന പ​ശു​വി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്.

ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ച​ര​ണം ല​ഭി​ക്കാ​ന്‍ സ്ഥാ​പി​ക്കു​ന്ന ഐ​സി​യു​വി​ല്‍ പ​ശു റോ​ന്തു​ചു​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ റൗ​ണ്ട്‌​സി​നു പോ​കു​ന്ന ഡോ​ക്ട​ര്‍​മാ​രെ​പ്പോ​ലെ​യാ​ണ് പ​ശു​വി​ന്റെ ക​റ​ക്കം. രാ​ജ്ഗ​ഡി​ലാ​ണ് സം​ഭ​വം.

ഇ​വി​ട​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ പ​ശു അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളാ​യി പു​റ​ത്തു​വ​ന്ന​ത്. പ​ശു​വി​നെ ക​ണ്ട് ഇ​തി​നെ പു​റ​ത്തേ​യ്ക്ക് മാ​റ്റാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു.

വാ​ര്‍​ഡ് ബോ​യി​ക്കും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സി​വി​ല്‍ സ​ര്‍​ജ​ന്‍ രാ​ജേ​ന്ദ്ര​ന്‍ ക​ത്താ​രി​യ അ​റി​യി​ച്ചു.

Related posts

Leave a Comment