കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യം; ബി​ജെ​പി​യെ വ​ള​ർ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് ന​യ​ങ്ങളെന്ന് പി​ണ​റാ​യി

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബി​ജെ​പി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​നെ കൂ​ട്ടാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ല​പ്പു​റ​ത്ത് സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി​യെ വ​ള​ർ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് ന​യ​ങ്ങ​ളാ​ണ്. വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ​രെ സ​മ​ര​സ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ച്ചു കെ​ട്ടി​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ജ​നം ത​ള്ളി​ക​ള​യും. ആ​രു​ടെ​യെ​ങ്കി​ലും വാ​ലാ​യി നി​ന്ന് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ കെ​ടു​ത്ത​രു​ത്ത്. ഇ​ട​തു​പ​ക്ഷ​ത്തേ​യും സ​ർ​ക്കാ​രി​നേ​യും കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ട​തു​പ​ക്ഷം-​പ്ര​തീ​ക്ഷ​യും സാ​ധ്യ​ത​ക​ളും എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാനെത്തിയതായിരുന്നു അദ്ദേഹം.

Related posts