നീ കുടിവെള്ളം മുട്ടിക്കുമല്ലേടാ! കുടിവെള്ള പൈപ്പ് പൊട്ടിയതിനെചൊല്ലി സിപിഐ കൗൺസിലറും സിപിഎം നേതാവും തമ്മിൽ കൈയാങ്കളി; ഒടുവിൽ ആശുപത്രിക്കിടക്കയിൽ കിടന്ന് ഇരുവരും പറ‍യുന്നതിങ്ങനെ…

പി​​റ​​വം: കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പൈ​​പ്പ് പൊ​​ട്ടി​​യ​​ത് മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി സി​​പി​​ഐ കൗ​​ൺ​​സി​​ല​​റും സി​​പി​​എം നേ​​താ​​വും ത​​മ്മി​​ൽ കൈ​​യാ​​ങ്ക​​ളി. പ​​രി​​ക്കേ​​റ്റ മു​​ൻ പി​​റ​​വം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യ സി​​ഐ​​ടി​​യു കൂ​​ത്താ​​ട്ടു​​കു​​ളം ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി കെ.​​പി. സ​​ലി​​മും സി​​പി​​ഐ കൗ​​ൺ​​സി​​ല​​ർ ബെ​​ന്നി വി. ​​വ​​ർ​​ഗീ​​സും ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ക്കാ​​വ് ഹൈ​​വേ​​യി​​ൽ പാ​​ഴൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​മു​​ള്ള വ​​ള​​വി​​ലാ​​ണ് സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്. ഇ​​വി​​ടെ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പൈ​​പ്പ് പൊ​​ട്ടി​​യ​​ത് മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ഇ​​വി​​ടെ​​വ​​ച്ച് ഇ​​രു​​വ​​രും ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്കം കൈ​​യാ​​ങ്ക​​ളി​​യി​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ബെ​​ന്നി വി. ​​വ​​ർ​​ഗീ​​സ് ത​​ന്നെ മ​​ർ​​ദി​​ച്ചെ​​ന്നും കാ​​റി​​ടി​​പ്പി​​ച്ച് അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ന്നും കെ.​​പി. സ​​ലിം ആ​​രോ​​പി​​ച്ചു. അ​​തേ​​സ​​മ​​യം സ​​ലിം ഒ​​രു​​കാ​​ര​​ണ​​വു​​മി​​ല്ലാ​​തെ ത​​ന്നെ​​യാ​​ണു മ​​ർ​​ദി​​ച്ച​​തെ​​ന്നു കൗ​​ൺ​​സി​​ല​​ർ ബെ​​ന്നി വി. ​​വ​​ർ​​ഗീ​​സ് പ​​റ​​യു​​ന്നു. സ​​ലിം പി​​റ​​വം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും ബെ​​ന്നി കോ​​ത​​മം​​ഗ​​ലം മാ​​ർ ബ​​സേ​​ലി​​യോ​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണ് ചി​​കി​​ത്സ തേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. കെ.​​പി. സ​​ലി​​മി​​നെ മ​​ർ​​ദി​​ച്ച സം​​ഭ​​വ​​ത്തി​​ൽ സി​​പി​​എം ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി ഷാ​​ജു ജേ​​ക്ക​​ബ് പ്ര​​തി​​ഷേ​​ധി​​ച്ചു.

Related posts