കാണാതായ  സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റിയെ വീടിനു സമീപത്തെ പറമ്പിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ് (കു​ണ്ടം​കു​ഴി): ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം ബീം​ബു​ങ്കാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എം. ​സു​കു​മാ​ര​നെ (48) വീ​ട്ടി​ന​ടു​ത്ത പ​റ​ന്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ സു​കു​മാ​ര​നെ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ​യാ​ണ് വീ​ട്ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബേ​ഡ​കം പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ബീം​ബു​ങ്കാ​ൽ അ​ഞ്ചാം വാ​ർ​ഡ് അം​ഗ​മാ​യ സു​കു​മാ​ര​ൻ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. പാ​യ​ത്തെ പ​രേ​ത​നാ​യ എം.​ഗോ​പാ​ല​ൻ നാ​യ​ർ – അ​മ്മാ​ളു അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: അ​ഭി​മ​ന്യു, തേ​ജ​സ്.

Related posts