ട്രെ​യി​നി​ൽ പതിനാറു വയസുകാരിക്കു​നേ​രേ അ​തി​ക്ര​മം! പ്ര​തി​ക​ൾ അ​ന്പ​തു വ​യ​സ് പി​ന്നി​ട്ട​വ​ർ; സംഭവിച്ചത് ഇങ്ങനെ…

കൊ​ച്ചി: ട്രെ​യി​നി​ൽ പതിനാറു വയസുകാരിക്കു നേരേ അ​തി​ക്ര​മം കാ​ട്ടി​യ​ത് ചോ​ദ്യം​ചെ​യ്ത ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പി​താ​വി​നെ​യും സ​ഹ​യാ​ത്ര​ികനെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക​ളെ​ന്നു ക​രു​തു​ന്ന മൂ​ന്നു പേ​ർ​ക്കാ​യി എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സൗ​ത്ത് സി​ഐ ക്രി​സ്പി​ൻ സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തിൽ മൂ​ന്നു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഇ​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​രാ​ണെ​ന്നു മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ഇ​വ​ർ അ​ന്പ​തു വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ സീ​സ​ണ്‍ ടി​ക്ക​റ്റ് പാ​സി​ന്‍റെ ചി​ത്രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പോ​ക്സോ, ട്രെ​യി​നി​ൽ അ​ടി​പി​ടി എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

സംഭവിച്ചത് ഇങ്ങനെ…

ശ​നി​യാ​ഴ്ച രാ​ത്രി 7.50ന് ​എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ട്രെ​യി​ൻ നോ​ർ​ത്ത് സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​തോ​ടെ അ​ഞ്ചം​ഗ​സം​ഘം പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ തൃ​ശൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പ​രാ​തി​പ്പെ​ട്ടി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​ർ​ഡി​ൽ​നി​ന്ന് സ​തേ​ണ്‍ റെ​യി​ൽ​വേ വി​ശ​ദീ​ക​ര​ണം തേ​ടി.

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ ഗാ​ർ​ഡ് സം​ഭ​വം അ​ടി​പി​ടി​യാ​യി തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ർ​ഡി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കും.

മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നാ​യി നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നാ​ണ് ഇ​യാ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment