റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ളെ ആ​ക്ര​മി​ക്കു​ന്നു: സെ​ല​ൻ​സ്കി​യെ മാ​റ്റ​ണ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്നു പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ക​ണ്ടെ​ത്താ​ൻ സ​മ​യ​മാ​യെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ്. റ​ഷ്യ​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു ഡീ​സ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി വി​മ​ർ​ശി​ച്ച​താ​ണു കാ​ര​ണം.

റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ ആ​ഗോ​ള ഡീ​സ​ൽ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​നാ​ണു സെ​ല​ൻ​സ്കി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ വേ​ണ്ട ഡീ​സ​ലി​ൽ ന​ല്ലൊ​രു​ഭാ​ഗം ന​ല്കു​ന്ന​ത് റ​ഷ്യ​യാ​ണ്. അ​മേ​രി​ക്ക​യി​ലെ ക​ർ​ഷ​ക​ർ​ക്കും കാ​ലി​വ​ള​ർ​ത്തു​കാ​ർ​ക്കും സെ​ല​ൻ​സ്കി പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത് ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു റ​ഷ്യ​യി​ൽ​നി​ന്നു ഡീ​സ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ ട്രം​പ് ഇ​റാ​നെ ആ​ക്ര​മി​ച്ച​താ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല​വ​ർ​ധ​ന​യ്ക്കു വ​ഴി​വ​ച്ച​ത്. ട്രം​പി​ന്‍റെ തീ​രു​മാ​നം റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​ള്ള സ​മ്മാ​ന​മാ​ണെ​ന്നാ​ണ് സെ​ല​ൻ​സ്കി പ്ര​തി​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച യു​ക്രെ​യ്നി​ലെ സാ​പ്പോ​റി​ഷ്യ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ​ബോം​ബ് പ​തി​ച്ച് മൂ​ന്നു കു​ട്ടി​ക​ൾ അ​ട​ക്കം 23 പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​യും സെ​ല​ൻ​സ്കി ഡീ​സ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലേ​ക്കും ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കു​മാ​യി മൂ​ന്നു ല​ക്ഷം ട​ൺ ഡീ​സ​ൽ റ​ഷ്യ ഉ​ട​ൻ ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നാ​ണ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്.

ന​വം​ബ​റി​ൽ അ​ഞ്ചു ല​ക്ഷം ട​ണ്ണും തു​ട​ർ​ന്ന് പ​ത്തു ല​ക്ഷം ട​ണ്ണും ന​ല്കും. ഇ​തി​നാ​യി റ​ഷ്യ​ൻ ഡീ​സ​ൽ വ്യ​വ​സാ​യ​ത്തി​നു​മേ​ൽ ചു​മ​ത്തി​യ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​ങ്ങ​ൾ പി​ൻ​വ​ലി​ക്കും. അ​തേ​സ​മ​യം, റ​ഷ്യ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് യു​ക്രെ​യ്ൻ സേ​ന പ​തി​വാ​യി ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്താ​റു​ണ്ട്. ഇ​തു​മൂ​ലം റ​ഷ്യ​യു​ടെ ഡീ​സ​ൽ ഉ​ത്പാ​ദ​ന ശേ​ഷി ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment