ലേ​ലു അ​ല്ലു ലേ​ലു അ​ല്ലു..! ഡ്യൂ​ട്ടി സ​മ​യ​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് പോ​ലീ​സു​കാ​ർ; ദൃ​ശ്യം വൈ​റ​ലാ​യി; സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പോ​ലീ​സു​കാ​ർ​ക്ക് ന​ല്ല​ന​ട​പ്പി​ന് പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ട​യി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.​ക​ഴ​ക്കൂ​ട്ട​ത്തെ എ​സ്ഐ ഉ​ൾ​പ്പെ​ട്ട ആ​റ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

പോ​ലീ​സു​കാ​ർ​ക്ക് ന​ല്ല ന​ട​പ്പ് പ​രി​ശീ​ല​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സു​കാ​ർ മ​ദ്യ​പി​ച്ച​തു ഡ്യൂ​ട്ടി സ​മ​യ​ത്തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.​ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ടു​മു​ന്നി​ലെ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ കൂ​ട്ട മ​ദ്യ​പാ​നം.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​സ്‌​ഐ ബി​നു, അ​രു​ണ്‍, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, ര​തീ​ഷ്, മ​നോ​ജ്, അ​ഖി​ല്‍​രാ​ജ്‌ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ആ​റു​പേ​രും ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള​വ​രാ​ണ്. വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നു പോ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ആ​യി​രു​ന്നു മ​ദ്യ​പാ​നം. വാ​ഹ​ന​മോ​ടി​ക്കു​ന്ന സി​പി​ഒ അ​ട​ക്ക​മു​ള്ള​വ​ര്‍ മ​ദ്യ​പി​ക്കു​ന്ന​ത് ദൃ​ശ്യ​ത്തി​ല്‍ വ്യ​ക്ത​മാ​ണ്.

Related posts

Leave a Comment