കോവിഡ് നിയന്ത്രണം തടസ്സമാകുന്നു;  ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കാ​ൻ സാ​ധ്യ​ത


ചാ​ത്ത​ന്നൂ​ർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ലൂ​ടെ വി​വാ​ദ നാ​യ​ക​നാ​യി മാ​റി​യ ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ഷി​ജു.​എം.​വ​ർ​ഗീ​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് നീ​ണ്ടു പോ​യേ​ക്കാം.

അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ചാ​ത്ത​ന്നൂ​ർ എ​സി പി ​വൈ .നി​സാ​മു​ദ്ദീ​ന്‍റെ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ന​ന്ദ​കു​മാ​റി​ന് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.​ദി​ല്ലി​യി​ലാ​ണ് ന​ന്ദ​കു​മാ​ർ.​കോ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ന​ന്ദ​കു​മാ​റി​ന് എ​ത്തി​ചേ​രാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

ഡ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്റ്റി​സ് പാ​ർ​ട്ടി​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ് ന​ന്ദ​കു​മാ​ർ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഷി​ജു​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്, ബാ​ങ്കി​ട​പാ​ടു​ക​ൾ, ആ​സ്തി തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് ഷി​ജു​വി​ന്‍റെ മാ​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും പോ​ലീ​സി​ന് മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.​

എ​ന്നാ​ൽ ഇ​വ​രെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.തി​ര​ഞ്ഞെ​ടു​പ്പു ദി​വ​സം കു​രീ​പ്പ​ള്ളി​യി​ൽ വ​ച്ച് ഷി​ജു​വി​ന്‍റെ കാ​റി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ നാ​ട​കം ന​ട​ത്തി​യ കേ​സ്സി​ലെ ര​ണ്ടാം പ്ര​തി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൽ കീ​ഴ് കീ​ർ​ത്ത​ന​നി​വാ​സി​ൽ കൃ​ഷ്ണ​കു​മാ​റി (44) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.​പെ​ട്രോ​ൾ ബോം​ബെ​റി​യാ​നെ​ത്തി​യ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് കൃ​ഷ്ണ കു​മാ​റാ​യി​രു​ന്നു.

Related posts

Leave a Comment