പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയോട് ഡെന്റല്‍ ചെയറില്‍ കിടക്കാനാവാശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ചെയ്തത്; പെരുമ്പാവൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. പെരുമ്പാവൂരിലെ വെജിറ്റബിള്‍ ഷോപ്പിങ് കോപ്ലക്സിനു മുകളിലുള്ള ഡോ: ടോംസ് ഡെന്റല്‍ ക്ലിനിക്കില്‍ വച്ചാണു സംഭവം. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ ടോംസ് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഇന്നു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോടു ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ സമീപത്ത് എത്തിയ ഇയാള്‍ വസ്ത്രമഴിച്ച് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു എന്നാണ് പരാതി.

ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നതു കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്ക് ഓടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചു. തുടര്‍ന്നു പോലീസിലും പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഡോ.ടോംസിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഡോ: ടോംസ് എന്നു വിളിക്കുന്ന തോമസ് കുര്യക്കോസിന് പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ആശുപത്രിയുണ്ട്.

 

 

Related posts