മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ അടിമയാകാന്‍ സാധ്യതയുള്ള അപകടകാരിയായ ഗെയിമാണിത്; ബ്ലൂ വെയ്ല്‍ ഗെയിമിനെതിരേ പോലീസ് മുന്നറിയിപ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്ലൂ ​​​വെ​​​യ്​​​ൽ പോ​​​ലെ അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ളാ​​​യ ഗെ​​​യി​​​മു​​​ക​​​ൾ​​​ക്കു കു​​​ട്ടി​​​ക​​​ളും കൗ​​​മാ​​​ര​​​പ്രാ​​​യ​​​ക്കാ​​​രും അ​​​ടി​​​പ്പെ​​​ടാ​​​തെ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​ന്നു കേ​​​ര​​​ള പോ​​​ലീ​​​സ് ഹൈ​​​ടെ​​​ക് സെ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ഇ​​​ത്ത​​​രം ഗെ​​​യിം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പെട്ടാ​​​ൽ പോ​​​ലീ​​​സ് ഹൈ​​​ടെ​​​ക് സെ​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കൗ​​​ണ്‍​സലിം​​​ഗ് ല​​​ഭ്യ​​​മാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്​​​റ അ​​​റി​​​യി​​​ച്ചു.

കൗ​​​മാ​​​ര​​​ക്കാ​​​രെ​​​യും കു​​​ട്ടി​​​ക​​ളെ​​​യും വ​​​ള​​​രെ​​​വേ​​​ഗം സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണ് കം​​​പ്യൂ​​​ട്ട​​​ർ ഗെ​​​യി​​​മു​​​ക​​​ൾ. ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ കു​​​ട്ടി​​​ക​​​ൾ മു​​​ത​​​ൽ യു​​​വാ​​​ക്ക​​​ൾ വ​​​രെ അ​​ടി​​മ​​യാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള ബ്ലൂ ​​​വെ​​​യ്​​​ൽ വ​​​ള​​​രെ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ ഗെ​​​യി​​​മാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ധി​​​ഷ്ഠി​​​ത ഗെ​​​യി​​​മാ​​​ണ് ബ്ലൂ​​​ വെ​​​യ്​​​ൽ. അ​​​ന്പ​​​ത് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​ഗെ​​​യിം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ക​​​ളി​​​ക്കാ​​​ര​​​ൻ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും ഗെ​​​യിം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. ഗെ​​​യിം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ക​​​ളി​​​ക്കാ​​​ര​​​ൻ ഓ​​​രോ കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​കു​​​ന്നു.

പു​​​ല​​​ർ​​​ച്ചെ ഉ​​​ണ​​​രു​​​ക, ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന സി​​​നി​​​മ​​​ക​​​ൾ ഒ​​​റ്റ​​​യ്ക്കി​​​രു​​​ന്നു കാ​​​ണു​​​ക, ക്രെ​​​യി​​​നി​​​ൻ ക​​​യ​​​റു​​​ക, കൈ​​​ക​​​ളി​​​ൽ മു​​​റി​​​വു​​​ണ്ടാ​​​ക്കു​​​ക, കാ​​​ലി​​​ൽ സൂ​​​ചി കു​​​ത്തി​​​ക്ക​​​യ​​​റ്റു​​​ക, എ​​​ന്നി​​​ങ്ങ​​​നെ തു​​​ട​​​ങ്ങുന്ന നിർദേശങ്ങൾ അ​​​ന്പ​​​താ​​​മ​​​ത്തെ ഘ​​​ട്ട​​​ത്തി​​​ൽ ക​​​ളി​​​ക്കാ​​​ര​​​നെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നു. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി കൗ​​​മാ​​​ര​​​ക്കാർക്ക് ബ്ലൂ​​​ വെ​​​യ്​​​ൽ ഗെ​​​യി​​​മി​​​ന്‍റെ പ്രേ​​​ര​​​ണ​​​യാ​​​ൽ ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ട​​ിട്ടുണ്ട്. 14നും 18നും ഇ​​​ട​​​യി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഗെ​​​യി​​​മു​​​ക​​ളു​​ടെ അ​​പ​​ക​​ട​​ത്തെ​​ക്കു​​റി​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ, സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​ത്ത​​​രം ഗെ​​​യി​​​മു​​​ക​​​ൾ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ നീ​​​ക്കം ചെ​​​യ്യു​​​ക​​​യും വേ​​​ണം.

Related posts