പ​രി​ക്ക്: ശി​ഖ​ർ ധ​വാ​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം സം​ശ​യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യേ​ക്കു​മെ​ന്നു സൂ​ച​ന. വി​ദേ​ശ​പ​ര്യ​ട​ത്തി​നു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക്, ഫി​സി​യോ പാ​ട്രി​ക് ഫ​ർ​ഹാ​തി​നൊ​പ്പം മു​ട​ന്തി​യെ​ത്തു​ന്ന ധ​വാ​ന്‍റെ വീ​ഡി​യോ​യാ​ണ് ഈ ​സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്.

ധാ​വാ​ന്‍റെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​താ​യി ബി​സി​സി​ഐ​യി​ലെ മു​തി​ർ​ന്ന അം​ഗം പേ​രു വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ബ​ന്ധ​ന​യി​ൽ എ​ൻ​ഡി​ടി​വി​യോ​ടു സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് ഫി​സി​യോ സെ​ല​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ധ​വാ​നെ എം​ആ​ർ​ഐ സ്കാ​നിം​ഗി​നു വി​ധേ​യ​മാ​ക്കി. ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ധ​വാ​ൻ ക​ളി​ച്ചേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ൻ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​ത്. അ​ഞ്ചി​ന് കേ​പ്ടൗ​ണി​ലാ​ണ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ്. മ​ത്സ​ര​ത്തി​നു മു​ന്പ് ധ​വാ​ൻ ഫി​റ്റ്ന​സ് തെ​ളി​യി​ച്ചി​ല്ലെ​ങ്കി​ൽ മു​ര​ളി വി​ജ​യ്ക്കൊ​പ്പം കെ.​എ​ൽ.​രാ​ഹു​ൽ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും. ധ​വാ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ങ്കി​ൽ ടീ​മി​ൽ നാ​ലാം ഓ​പ്പ​ണ​റാ​യി ത​മി​ഴ്നാ​ട് ബാ​റ്റ്സ്മാ​ൻ അ​ഭി​ന​വ് മു​കു​ന്ദി​നെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

Related posts