ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ മേ​യി​ൽ രാ​ജ്യ​ത്ത് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്; ക​ഴി​ഞ്ഞ മാ​സം കൈ​മാ​റി​യ​ത് 29.9 ല​ക്ഷം കോ​ടി രൂ​പ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി യൂ​ണി​ഫൈ​ഡ് പേ​യ്‌​മെ​ന്‍റ് ഇന്‍റ​ർ​ഫേ​സ് ( യു​പി​ഐ). മേ​യ് മാ​സ​ത്തി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന റെ​ക്കോ​ർ​ഡാ​ണ് രാ​ജ്യം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.മേ​യ് മാ​സ​ത്തി​ൽ മാ​ത്രം 29.90 ല​ക്ഷം കോ​ടി രൂ​പ​യു​ടെ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പറേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ന​ട​ന്ന ആ​കെ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 23.2 ബി​ല്യ​ണാ​ണ് (2,320 കോ​ടി ഇ​ട​പാ​ടു​ക​ൾ).

വേ​ന​ൽ​ക്കാ​ല യാ​ത്രാ സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ചെ​ല​വി​ട​ൽ വ​ർ​ധി​ച്ച​തും ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ .- 2026) ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഉ​യ​ർ​ന്ന ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റുു​ക​ളു​മാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ 25.14 ല​ക്ഷം കോ​ടി രൂ​പ​യു​ടെ യു​പി​ഐ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്നി​രു​ന്ന​ത്. അ​തി​ൽ നി​ന്നും വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 19 ശ​ത​മാ​ന​ത്തി​ന്‍റെ ശ​ക്ത​മാ​യ വ​ള​ർ​ച്ച​യാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​ട​പ്പു വ​ർ​ഷം ഏ​പ്രി​ലി​ലെ ഇ​ട​പാ​ട് മൂ​ല്യ​മാ​യ 29.03 ല​ക്ഷം കോ​ടി രൂ​പ​യേ​ക്കാ​ളും മു​ന്നി​ലാ​ണ് മേ​യ് മാ​സ​ത്തി​ലെ ക​ണ​ക്കു​ക​ൾ.

ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 18.67 ബി​ല്യ​ൺ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 24 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ​യാ​ണ് 23.2 ബി​ല്യ​ൺ എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ൽ എ​ത്തി​യ​ത്. ഏ​പ്രി​ലി​ൽ ഇ​ത് 22.35 ബി​ല്യ​ൺ ഇ​ട​പാ​ടു​ക​ളാ​യി​രു​ന്നു. രാ​ജ്യ​ത്തെ സാ​ധാ​ര​ണ വ്യാ​പാ​രി​ക​ൾ മു​ത​ൽ വ​ൻ​കി​ട ബി​സി​ന​സു​കാ​ർ വ​രെ​യും വ്യ​ക്തി​ക​ൾ ത​മ്മി​ലു​മു​ള്ള ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ൾ​ക്ക് യു​പി​ഐ എ​ത്ര​ത്തോ​ളം അ​വി​ഭാ​ജ്യ​മാ​യി മാ​റി​യെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്നു.

യു​പി​ഐ സം​വി​ധാ​ന​ത്തി​ന്‍റെ ഈ ​സ്ഥി​ര​ത​യാ​ർ​ന്ന ഉ​യ​ർ​ച്ച പ​ക്വ​ത​യാ​ർ​ന്ന ഒ​രു ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യു​ടെ അ​ട​യാ​ള​മാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ആ​ർ​ബി.​ഐ​യു​ടെ പേ​യ്‌​മെ​ന്‍റ് സി​സ്റ്റം​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം യു​പി​ഐ വ​ഴി​യു​ള്ള ശ​രാ​ശ​രി ഇ​ട​പാ​ട് തു​ക 2021-ലെ ₹1,848-​ൽ നി​ന്ന് 2025 ആ​യ​പ്പോ​ഴേ​ക്കും ₹1,313 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ചെ​റു​കി​ട ഇ​ട​പാ​ടു​ക​ൾ​ക്കാ​യി സാ​ധാ​ര​ണ​ക്കാ​ർ യു​പി​ഐ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണി​ത്.

ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ യു​പി​ഐ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക്രെ​ഡി​റ്റ്-​ഓ​ൺ-​യു​പി​ഐ​സം​വി​ധാ​നം കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​കു​ന്ന​തോ​ടെ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കും. ഇ​ന്ത്യ​ക്ക് പു​റ​മേ യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് , സിം​ഗ​പ്പൂ​ർ, ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ, മൗ​റീ​ഷ്യ​സ് ഉ​ൾ​പ്പെ​ടെ ഏ​ഴ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ യു​പി​ഐ സേ​വ​നം ല​ഭ്യ​മാ​ണ്. ഇ​ത് അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ലും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment