ദി​ലീ​പി​നെ ന​യ​ന്‍​താ​ര വി​ളി​ച്ചി​രു​ന്ന​ത് സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ന്ന്! കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സംവിധായകൻ സി​ദ്ദി​ഖ്

സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത ബോ​ഡി​ഗാ​ർ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും ദി​ലീ​പും ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു.

ദി​ലീ​പി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​യ​ൻ​താ​ര​യെ ചി​ത്ര​ത്തി​ലേ​ക്കാ​യി കാ​സ്റ്റ് ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ ഉ​ണ്ടാ​യ സം​ഭ​വം ഓ​ർ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു സി​ദ്ദി​ഖ്.

ന​ടി ശ്യാ​മി​ലി​യെ ആ​യി​രു​ന്നു ആ​ദ്യം നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യു​ടെ തി​ര​ക്ക് കാ​ര​ണം ഡേ​റ്റ് കി​ട്ടി​യി​ല്ല.

പി​ന്നീ​ടാ​ണ് ന​യ​ന്‍​താ​ര​യെ നാ​യി​ക​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ന​യ​ന്‍​സ് ക​ഥ ഇ​ഷ്ട​പ്പെ​ട്ടാ​ല്‍ അ​ഭി​ന​യി​ക്കും.

ഇ​ക്ക​യോ​ട് വ​ലി​യ റെ​സ്‌​പെ​ക്ട് ഉ​ള്ള ന​ടി​യാ​ണ്, ന​ല്ല ക​ഥാ​പാ​ത്രം ആ​ണെ​ങ്കി​ല്‍ ഒ​രു മ​ടി​യു​മി​ല്ലാ​തെ അ​ഭി​ന​യി​ക്കും എ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു. അ​ങ്ങ​നെ ഞാ​ൻ ന​യ​ന്‍​താ​ര​യെ വി​ളി​ച്ചു.

മ​ദ്രാ​സ് വ​രെ വ​ര​ണ്ട, ക​ഥ ഫോ​ണി​ല്‍ കൂ​ടി പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞു. ഫോ​ണി​ല്‍ കൂ​ടി ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ക​ഥ​യു​ടെ ആ​കെ​ത്തു​ക പ​റ​ഞ്ഞു.

ക​ഥ പ​റ​ഞ്ഞ​യു​ട​നെ ന​യ​ന്‍​താ​ര പ​റ​ഞ്ഞു ഇ​ക്കാ ഈ ​സി​നി​മ ഞാ​ന്‍ ത​ന്നെ ചെ​യ്യും, ഡേ​റ്റ് ഒ​ന്ന് അ​ഡ്ജ​സ്റ്റ് ചെ​യ്യേ​ണ്ടി വ​രും​എ​ന്ന്. ന​യ​ന്‍​സി​ന്‍റെ ഡേ​റ്റ് പ​റ​ഞ്ഞോ അ​ത് വ​ച്ചി​ട്ട് താ​ന്‍ ദി​ലീ​പി​നോ​ട് അ​ഡ്ജ​സ്റ്റ് ചെ​യ്‌​തോ​ളം എ​ന്ന് പ​റ​ഞ്ഞു.

ഷൂ​ട്ടിം​ഗി​ന് ന​യ​ന്‍​താ​ര കൃ​ത്യം ഒ​ന്പ​തു മ​ണി​ക്ക് വ​രും. 8.55 ആ​വു​മ്പോ​ഴേ​ക്കും വി​ത്ത് മേ​ക്ക് അ​പ്പ് ലൊ​ക്കേ​ഷ​നി​ലെ​ത്തും. ന​മ്മ​ള്‍ എ​ടു​ത്താ​ലും എ​ടു​ത്തി​ല്ലെ​ങ്കി​ലും ന​യ​ന്‍​താ​ര വ​ന്നി​രി​ക്കും.

വ​ള​രെ പ്രൊ​ഫ​ഷ​ണ​ല്‍ ആ​ണ്. ഒ​രു റി​ഹേ​ഴ്‌​സ​ല്‍ ഒ​രു ടേ​ക്ക്. കാ​ര​വാ​നി​ല്‍ പോ​ലും പോ​യി​രി​ക്കി​ല്ല. ഏ​ഴു മ​ണി​ക്ക് ഷൂ​ട്ട് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഏ​ഴ് മ​ണി​ക്ക് ന​യ​ന്‍​താ​ര വ​ന്നു.

പ​ക്ഷെ ദി​ലീ​പ് വ​രു​മ്പോ​ള്‍ 11 മ​ണി​യാ​യി. അ​ന്ന് ദി​ലീ​പി​നെ ന​യ​ന്‍​താ​ര ക​ളി​യാ​ക്കി വി​ളി​ച്ച​ത് സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ന്നാ​ണ്.

കാ​ര​ണം സ​ല്‍​മാ​ന്‍ എ​പ്പോ​ഴും താ​മ​സി​ച്ചാ​ണ് ഷൂ​ട്ടിം​ഗി​ന് വ​രി​ക. ഷൂ​ട്ട് ചെ​യ്യു​ന്ന​ത് കോ​ട്ട​യ​ത്താ​ണ്. ദി​ലീ​പ് എ​ല്ലാ ദി​വ​സ​വും എ​റ​ണാ​കു​ള​ത്ത് പോ​യി വ​രും.

ദി​ലീ​പ് രാ​ത്രി എ​റ​ണാ​കു​ള​ത്ത് പോ​യി വേ​റെ സി​നി​മ​ക​ളു​ടെ ഡി​സ്‌​ക​ഷ​ന്‍ ക​ഴി​ഞ്ഞ് വെ​ളു​പ്പി​ന് കി​ട​ന്ന് ഉ​റ​ങ്ങി​യി​ട്ട് വ​രു​മ്പോ​ള്‍ 11 മ​ണി​യാ​വും.

ന​യ​ന്‍​താ​ര ഒ​ന്പ​തു മ​ണി​ക്ക് വ​ന്നാ​ലും ദി​ലീ​പ് വ​രാ​ന്‍ ലേ​റ്റ് ആ​വും. അ​തു​മാ​യി അ​ഡ്ജ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു- ഒ​ര​ഭി​മു​ഖ​ത്തി​ൽ സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Related posts

Leave a Comment