റോ​ഡ​രി​കി​ൽ വണ്ടി നിർത്തി പൊയ്ക്കോളൂ, വരുന്പോൾ ടയറുണ്ടാവില്ല..! വടകരയിൽ ലോറി ഡ്രൈവർമാരുടെ ദുരനുഭവ കഥയിങ്ങനെ.. 

വ​ട​ക​ര: ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ടു​ന്ന ലോ​റി​യി​ൽ ഡീ​സ​ൽ ചോ​ർ​ത്തി​യ​തി​നു പി​ന്നാ​ലെ മു​ക്കാ​ളി​യി​ൽ രാ​ത്രി നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ നാ​ലു​ട​യ​റു​ക​ൾ മോ​ഷ​ണം പോ​യി. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​നി​ട​യി​ൽ വി​ശ്ര​മ​ത്തി​നാ​യി നി​ർ​ത്തി​യ ടോ​റ​സ് ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​റു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ചോ​ന്പാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത​ടു​ത്ത് നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ​മാ​ർ ഉ​റ​ക്ക​ത്തി​ലാ​യ​പ്പോ​ഴാ​ണ് പ​ന്ത്ര​ണ്ട് ട​യ​റു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ നാ​ലു​ട​യ​റു​ക​ൾ ക​രി​ങ്ക​ല്ലും മ​ര​ക്ക​ഷ്ണ​വും ജാ​ക്കി​യാ​യി ഉ​പ​യോ​ഗി​ച്ച് അ​ഴി​ച്ചെ​ടു​ത്ത​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട് ട​യ​ർ മാ​റ്റു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ തൊ​ട്ട​ടു​ത്ത ത​ട്ടു​ക​ട​ക്കാ​ർ​ക്ക് പോ​ലും മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. താ​ൽ​കാ​ലി​ക റ​ജി​സ്ട്രേ​ഷ​നു​ള്ള പു​തി​യ വാ​ഹ​ന​മാ​ണി​ത്. ചോ​ന്പാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് എ​സ്ഐ വി.​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഡോ​ഗ് സ്ക്വോ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.നാ​ലു ദി​വ​സം മു​ന്പാ​ണ് വ​ട​ക​ര സീ​യം ജ​ന​ത ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്ത് നി​ന്ന് ലോ​റി​യി​ൽ നി​ന്നു രാ​ത്രി ഡീ​സ​ൽ ചോ​ർ​ത്തി​യ സം​ഭ​വം.

Related posts