സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണം; അ​ടി​ക്ക​ടി​യു​ള്ള  ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​നയിൽ പ്രതിഷേധിച്ച് ​ബ​സ് കെ​ട്ടി​വ​ലി​ച്ച്  ഉ​ട​മ​ക​ള്‍


പ​ത്ത​നം​തി​ട്ട: അ​ടി​ക്ക​ടി​യു​ള്ള ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രെ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് കെ​ട്ടി​വ​ലി​ച്ച് ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലാ​ണ് ബ​സ് കെ​ട്ടി​വ​ലി​ച്ചു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​തോ​ടെ ത​ക​ര്‍​ച്ച​യി​ലാ​യ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ലോ​ക്ഡൗ​ണി​നു മു​മ്പ് ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് 65 രൂ​പ​യാ​യി​രു​ന്നു.

ഇ​ന്നി​പ്പോ​ള്‍ ഇ​ത് 87 രൂ​പ​യാ​യി. പ്ര​തി​ദി​ന വ​ര്‍​ധ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​ക്കി​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. ബ​സു​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും നി​ര​ത്തു​ക​ളി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് നി​കു​തി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല്്പ​ന​നി​കു​തി​യും കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ന്‍ ആ​വ​ശ്യം.ബ​സ് ഉ​ട​മ​ക​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് സി. ​മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ന്‍, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ലാ​ലു മാ​ത്യു, ലി​ജു മം​ഗ​ല​ത്ത്്, തോ​മ​സ് മാ​ത്യു പ​രു​വാ​നി​ക്ക​ല്‍, പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഷി​ജു എ​സ്. വേ​ണാ​ട്, ജോ​ണ്‍ ഡാ​നി​യേ​ല്‍, എ​ബി കെ.​ജേ​ക്ക​ബ്, സാ​ബു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment