‘വ​ഴി​യി​ൽ​ക്കൂ​ടി പോ​കു​ന്ന​വ​രെ​യൊ​ന്നും അ​മ്മേ എ​ന്ന് വി​ളി​ക്ക​ണ്ട, എ​നി​ക്കൊ​രു അ​മ്മ​യു​ണ്ട് അ​ത് സി​ന്ധു കൃ​ഷ്ണ​യാ​ണ്’: ‘അ​മ്മ വി​ളി’ പ്ര​ശ്നം; മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് ദി​യ കൃ​ഷ്ണ

തിരുവനന്തപുരം: സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും യു​ട്യൂ​ബ​റും ബി​സി​ന​സു​കാ​രി​യു​മൊ​ക്കെ​യാ​യ ദി​യ കൃ​ഷ്ണ​യെ മലയാളികൾക്ക് പ്ര​ത്യേ​കി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ പ്ര​ശ്ന​ത്തി​ല​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി.

ത​ന്‍റെ ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഗ​ണേ​ഷി​ന്‍റെ അ​മ്മ​യെ അ​മ്മ​യെ​ന്ന് വി​ളി​ക്കി​ല്ല ദി​യ പ​റ​ഞ്ഞ​ത് ചി​ല​രെ​യെ​ങ്കി​ലും ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ച്ഛ​നെ​ന്നും അ​മ്മ​യെ​ന്നും വി​ളി​ക്കാ​ൻ ത​നി​ക്ക് വീ​ട്ടി​ൽ ആ​ളു​ണ്ടെ​ന്നും അ​തി​ല്ലാ​ത്ത​വ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ വ​ഴി​യി​ലു​ള്ള​വ​രെ അ​ച്ഛാ അ​മ്മ എ​ന്ന് വി​ളി​ക്കാ​മെ​ന്നും ദി​യ പ​റ​ഞ്ഞ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചു. മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ദി​യ സം​സാ​രി​ക്കു​ക​യെ​ന്നും വി​മ​ർ​ശ​നം വ​ന്നു.

പ​ല​രും ഇ​വ​രെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ മാ​പ്പ് പ​റ​യാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ദി​യ. ഇ​ത് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം കു​റി​പ്പും പ​ങ്കു​വ​ച്ചു.

“കു​റ​ച്ച് നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ​ക്കെ​തി​രേ ഞാ​ൻ പ​റ​യാ​ൻ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ന്ന് തോ​ന്നു​ന്നു. എ​ന്‍റെ ഈ ​ഫോ​ളോ​വ​ർ പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മ​മം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ, ആ​രു​ടെ​യെ​ങ്കി​ലും വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഞാ​ൻ പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ച്ചാ​ൽ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഞാ​ന​ത് പ​റ​ഞ്ഞ​പ്പോ​ൾ ഒ​രു​പാ​ട് ആ​ലോ​ചി​ച്ചി​ല്ല. എ​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലേ​യും യു​ട്യൂ​ബ് കു​ടും​ബ​ത്തി​ലേ​യും ചി​ല​ർ വ​ള​രെ സ്നേ​ഹ​ത്തോ​ടെ ഇ​ക്കാ​ര്യം എ​ന്നോ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഞാ​ൻ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ, എ​ന്‍റെ വീ​ഡി​യോ കാ​ണു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് എ​ന്തെ​ങ്കി​ലും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​വെ​ങ്കി​ൽ എ​ന്നോ​ട് ക്ഷ​മി​ക്കൂ. ഞാ​ന​ത് ഉ​ദ്ദേ​ശി​ച്ച കാ​ര്യ​മ​ല്ല”, എ​ന്നാ​യി​രു​ന്നു ദി​യ കൃ​ഷ്ണ​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment