സ്റ്റിയറിംഗിൽ ‘ആരോ വിരൽ മീട്ടി’യ ഡ്രൈവർക്ക് വീട്ടിലിരുന്ന് സ്വസ്തമായി പാടാൻ അവസരം നൽകി പോലീസ്; ഡ്രൈവിംഗിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവരുടെ ലൈസൻസ് കട്ട് ചെയ്ത് പോലീസ്; പാട്ടുപാടുന്ന വീഡിയോ ഔദ്യോഗിക പേജിലൂടെ പുറത്ത്  വീട്ട് പോലീസ്


തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ൽ പാ​ട്ടു​പാ​ടി​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് പോ​ലീ​സ് റ​ദ്ദാ​ക്കി. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി നി​ഖി​ൽ മോ​ന്‍റെ ലൈ​സ​ൻ​സാ​ണ് ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മൈ​ക്കി​ൽ പാ​ട്ടു​പാ​ടി​യ​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “​ഗി​യ​ർ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് പോ​യ​തി​നു പി​ന്നാ​ലെ ഗാ​ന​മേ​ള ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും പോ​യി​ട്ടു​ണ്ട്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പോ​ലീ​സ് വി​വ​രം പ​ങ്കു​വ​ച്ച​ത്. ഡ്രൈ​വ​ർ പാ​ട്ടു​പാ​ടി വ​ണ്ടി​യോ​ടി​ക്കു​ന്ന വീ​ഡി​യോ​യും പോ​ലീ​സ് പോ​സ്റ്റ് ചെ​യ്തു.

പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ ആ​രോ വി​ര​ൽ മീ​ട്ടി എ​ന്ന പാ​ട്ടാ​ണു ഡ്രൈ​വ​ർ പാ​ടു​ന്ന​ത്. ഇ​ട​ത്തേ​കൈ​യി​ൽ സ്റ്റി​യ​റിം​ഗ് വീ​ൽ പി​ടി​ച്ച് വ​ല​ത്തേ​കെ​യി​ൽ മൈ​ക്ക് പി​ടി​ച്ചു കൊ​ണ്ടാ​ണു പാ​ട്ട്.

വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ കു​ട്ടി​ക​ൾ ഓ​ടു​ന്ന ബ​സി​ന്‍റെ ഗി​യ​ർ​മാ​റ്റി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഡൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. വ​യ​നാ​ട് ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ എം. ​ഷാ​ജി എ​ന്ന​യാ​ളു​ടെ ലൈ​സ​ൻ​സ് ആ​റ് മാ​സ​ത്തേ​ക്കാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു മ​റ്റൊ​രു ഡൈ​വ​റു​ടെ​യും ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദ് ചെ​യ്യു​ന്ന​ത്.

https://www.facebook.com/keralapolice/videos/2975496865793920/

Related posts