കലിപ്പ്, കട്ട കലിപ്പ്… അ​മി​ത മ​ദ്യ​പാ​നം​കൊ​ണ്ട് പൊ​റു​തി​മു​ട്ടി ഭാ​ര്യ ഭ​ർ​ത്താ​വി​നെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ടു: അ​വ​സാ​നം പോ​ലീ​സെ​ത്തി മോ​ചി​പ്പി​ച്ചു; വൈ​റ​ലാ​യി വീ​ഡി​യോ

അ​മി​ത മ​ദ്യ​പാ​ന​വും ല​ഹ​രി​യു​മെ​ല്ലാം കു​ടും​ബ ജീ​വി​തം ത​ക​ർ​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ർ​ന്ന് സ​ഹി​കെ​ട്ട ഭാ​ര്യ ചെ​യ്ത പ്ര​വ​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ ഹ​മീ​ദ്പൂ​റി​ലാ​ണ് സം​ഭ​വം.

പ്ര​ദീ​പ് എ​ന്ന യു​വാ​വി​നോ​ടാ​ണ് ഭാ​ര്യ സോ​ണി​യ​യു​ടെ ക്രൂ​ര​ത​ക​ൾ. പ്ര​ദീ​പി​ന്‍റെ ഇ​രു കൈ​ക​ളും കാ​ലു​ക​ളും സോ​ണി​യ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ടു. കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തോ​ക്ക് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഭ​യ​ന്നു പോ​യ വീ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​ പ്ര​ദീ​പി​നെ മോചിപ്പിച്ചു.

അതേസമയം, സോ​ണി​യ ഇ​തു​വ​രെ ആ ​വീ​ട്ടി​ൽ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന ദു​രി​ത​ങ്ങ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് നാ​ല് വ​ർ​ഷം ആ​യി. ഇ​തു​വ​രെ​യും സ​മാ​ധാ​ന​ത്തോ​ടെ​യു​ള്ളൊ​രു ദാ​ന്പ​ത്യ ജീ​വി​തം ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ല്ലെ​ന്ന് സോ​ണി​യ ആ​രോ​പി​ച്ചു. എ​ന്നും പ്ര​ദീ​പ് മ​ദ്യ​പി​ച്ചു വ​ന്ന് വീ​ട്ടി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കും. ഇ​ന്നു മാ​റും നാ​ളെ മാ​റും എ​ന്നു ക​രു​തി ഇ​ത്ര​യും കാ​ലം സ​ഹി​ച്ചു കൂ​ടെ ജീ​വി​ച്ചു. സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു പ്ര​വ​ർ​ത്തി​ക്ക് മു​തി​ർ​ന്ന​തെ​ന്ന് സോ​ണി​യ പ​റ​ഞ്ഞു.

സോ​ണി​യ​യു​ടെ കൈ​യി​ൽ തോ​ക്ക് ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് പ്ര​ദീ​പി​ന്‍റെ വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​തി​ൽ സ​ത്യം ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​രോ​പ​ണ​വി​ധേ​യ​മാ​യ തോ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്, ഇ​ത് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment