ഇ​താ, അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​രം നി​ലം​പ​റ്റി ! മു​ക​ളി​ലേ​ക്കു മാ​ത്രം പോ​കും; ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റും എ​സ്ക​ലേ​റ്റ​റും നോ​ക്കു​കു​ത്തി

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ ചെ​ങ്ങ​ന്നൂ​രി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​സ്ക​ലേ​റ്റ​റും ലി​ഫ്റ്റും നോ​ക്കു​കു​ത്തി​യാ​യി.

അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​രം എ​ന്നു കൊ​ട്ടി​ഘോ​ഷി​ച്ചു സ്ഥാ​പി​ച്ച ലി​ഫ്റ്റി​ന് അ​ന​ക്ക​മി​ല്ലാ​താ​യി​ട്ടു മാ​സ​ങ്ങ​ളാ​യി.

പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള പ‌​ടി​ക​ൾ ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ എ​ത്താ​തെ പി​ൽ​ഗ്രിം സെ​ന്‍റ​റി​ലേ​ക്കു പോ​കു​ന്ന റോ​ഡു​വ​ഴി ക​യ​റി ആ​ർ​പി​എ​ഫി​ന്‍റെ ഗേ​റ്റ് ക​ട​ന്നാ​ണ് ഒ​ന്നാം ഫ്ലാ​റ്റ്ഫോ​മി​ൽ എ​ത്തു​ന്ന​ത്.
എ​ന്നാ​ൽ, ട്രെ​യി​ൻ ര​ണ്ടാം ഫ്ലാ​റ്റ്ഫോ​മി​ലാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ പ​ണി​പാ​ളി.

മു​ക​ളി​ലേ​ക്കു മാ​ത്രം പോ​കും

ര​ണ്ടി​ലോ മു​ന്നി​ലോ എ​ത്താ​ൻ എ​സ്ക​ലേ​റ്റ​ർ ഉ​ണ്ടെ​ങ്കി​ലും അ​തു മു​ക​ളി​ലേ​ക്കു മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. താ​ഴേ​ക്കു പോ​കാ​നു​ള്ള സം​വി​ധാ​ന​മി​ല്ല. ഇ​തു കാ​ര​ണം ശാ​രീ​രി​ക പ്ര​ശ്ന​മു​ള്ള യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്.

വീ​ൽ ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ ഒ​ന്നാം ഫ്ലാ​റ്റ് ഫോം അ​വ​സാ​നി​ക്കു​ന്നി​ട​ത്തു​നി​ന്നു പാ​ളം മു​റി​ച്ചു ക​ട​ന്നു വേ​ണം പ്ലാ​റ്റ് ഫോം ​ര​ണ്ടി​ലോ മു​ന്നി​ലോ എ​ത്താ​ൻ.

അ​ന്താ​രാ​ഷ് ട്ര ​നി​ല​വാ​ര​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന സ്റ്റേ​ഷ​ന്‍റെ അ​വ​സ്ഥ​യാ​ണിത്.

ശ​ബ​രി​മ​ല സീ​സ​ണി​ൽ വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ളെ​യും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു ജ​ന​പ്ര​തി​നി​ധി​ക​ൾ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ പ്ര​യോ​ജ​നം ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് ആ​രോ​പ​ണം.

ഇ​തി​നു പു​റ​മേ റെ​യി​ൽ​വേ ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​വും ന​ട​ത്താ​റു​ണ്ട്. എ​ല്ലാം ഫ​ല​ത്തി​ലൊ​ന്നു ത​ന്നെ​യാ​ണ്.

ച​ർ​ച്ച​ക​ൾ പ​തി​വാ​യി ന​ട​ക്കു​ന്ന​ത​ല്ലാ​തെ യാ​ത്ര​ക്കാ​ർ​ക്കു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ പ​ല​തും ഇ​നി​യും കി​ട്ടാ​ക്ക​നി​യാ​ണ്.

Related posts

Leave a Comment