റോഡിൽ അ​ഭി​ഭാ​ഷ​കന്‍റെ മരണപ്പാച്ചിൽ! റോ​ഡി​ലെ ഡി​വൈ​ഡ​റും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചശേ​ഷം പാഞ്ഞു; ആറു വാഹനങ്ങൾ ഇടിച്ചുതകർത്തു

തൊ​ടു​പു​ഴ: റോഡിൽ അ​ഭി​ഭാ​ഷ​കന്‍റെ മരണപ്പാച്ചിൽ; ആ​റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

വാ​ഹ​ന​മോ​ടി​ച്ച വാ​ഴ​ക്കു​ളം സ്വ​ദേ​ശി സൂ​ര്യ​ലാ​ല്‍ പി​ടി​യി​ല്‍. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പദ​മാ​യ സം​ഭ​വം.

വെ​ങ്ങ​ല്ലൂ​ര്‍-​കോ​ലാ​നി ബൈ​പ്പാ​സ് റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്തു​വച്ചാ​ണ് കാ​ര്‍ ആ​ദ്യം ഇ​ടി​ച്ച​ത്.

പാ​ലാ ഭാ​ഗ​ത്തേ​ക്കു കാ​റി​ല്‍ അ​മി​തവേ​ഗത്തി​ലെ​ത്തി​യ സൂ​ര്യ​ലാ​ല്‍ മൂ​ന്നാ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം നി​ര്‍​ത്താ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഇ​യാ​ള്‍ റോ​ഡി​ലെ ഡി​വൈ​ഡ​റും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചശേ​ഷം പാഞ്ഞു.

തുടർന്നു മൂ​ന്നു കാ​റു​ക​ളിലും പി​ക്ക് അ​പ്പ് വാ​നിലും ഇടിച്ചു. അവിടെനിന്നു പാഞ്ഞു ലോ​റി​യി​ലും ഇ​ടി​ച്ചശേ​ഷ​വും നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ കോ​ലാ​നി​ക്കു സ​മീ​പ​മു​ള്ള പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ട​യ​ര്‍ പ​ഞ്ച​റാ​യി നി​ല്ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബൈ​പ്പാ​സ് റോ​ഡി​ല്‍ വാ​ഹ​ന​മോ​ടി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം ഇ​യാ​ള്‍ പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി​യെ​ന്ന് നാ​ട്ടു​കാ​രും ക​ട​യു​ട​മ​ക​ളും പ​റ​ഞ്ഞു.

ഇയാൾ മദ്യലഹരിയിലായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെ ത്തുടർന്ന് തൊടുപുഴ പോലീസ് ഇ​യാ​ളെ വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊണ്ടുപോ​കു​കയായി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും കാര്യമായ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടുണ്ട്.

Related posts

Leave a Comment