റോ​ഡി​ല്‍ അ​പ​ക​ട​ക്കെ​ണി! ക​ണ്ടി​ട്ടും ക​ണ്ട​താ​യി ന​ടി​ക്കാ​തെ അ​ധി​കൃ​ത​രും; വാഹനങ്ങള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ…

കൊ​ച്ചി: ടാ​റിം​ഗി​നും ടൈ​ലു​ക​ള്‍​ക്കും ഇ​ട​യി​ലു​ണ്ടാ​യ വി​ട​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു, ക​ണ്ടി​ട്ടും ക​ണ്ട​താ​യി ന​ടി​ക്കാ​തെ അ​ധി​കൃ​ത​രും.

ക​തൃ​ക്ക​ട​വ്-​ത​മ്മ​നം റോ​ഡി​ല്‍ ആ​സാ​ദ് റോ​ഡി​നു സ​മീ​പം ടാ​റിം​ഗി​ന്‍റെ​യും ടൈ​ലു​ക​ളു​ടെ​യും ഇ​ട​യി​ല്‍ ഉ​ണ്ടാ​യ പി​ള​ര്‍​പ്പാ​ണ് അ​പ​ക​ടം മാ​ടി​വി​ളി​ക്കു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ര്‍ അ​ട​ക്കം ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ.

റോ​ഡി​ല്‍ ടൈ​ലു​ക​ള്‍ വി​രി​ച്ച​ശേ​ഷം ഇ​തി​നോ​ടു ചേ​ര്‍​ന്നു​ള്ള ടാ​റിം​ഗ് ഇ​ള​കി​മാ​റി​യ​താ​ണു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം. സ്ഥ​ല​ത്ത് ടാ​റിം​ഗ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ കാ​ര്‍ യാ​ത്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ചെ​റു വാ​ഹ​ന​ങ്ങ​ള്‍ ഈ ​കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വേ​ഗം കു​റ​യ്ക്കു​ന്ന​ത് ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. ഈ ​റോ​ഡി​ലെ ഒ​റ്റ​പ്പെ​ട്ട കു​ഴി ആ​യ​തി​നാ​ല്‍ വാ​ഹ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കാ​തെ കു​ഴി​യി​ല്‍ വ​ന്നു ചാ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

പ​ല​രും കു​ഴി​യു​ടെ സ​മീ​പ​ത്ത് എ​ത്തു​മ്പോ​ഴാ​ണ് അ​പ​ക​ടം തി​രി​ച്ച​റി​യു​ക. ഉ​ട​ന്‍ സ​ഡ​ണ്‍ ബ്രേ​ക്കി​ടു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കും.

അ​റ്റ​കു​റ്റ പ​ണി​ക​ളെ​ങ്കി​ലും ന​ട​ത്തി പ്ര​ദേ​ശ​ത്തെ അ​പ​ക​ടം എ​ത്ര​യും വേ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment