കെ.​സു​ധാ​ക​ര​നും പി.​ജ​യ​രാ​ജ​നും സി.​കെ.​പ​ദ്മ​നാ​ഭ​നും സ്വ​ന്തം വോ​ട്ട്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കെ.​പ​ദ്മ​നാ​ഭ​നും ത​ങ്ങ​ൾ​ക്കു ത​ന്നെ വോ​ട്ടു ചെ​യ്യാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് പി.​കെ. ശ്രീ​മ​തി​ക്ക് ഇ​തി​നു​ള്ള അ​വ​സ​ര​മി​ല്ല. കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ എം​ടി​എ​ൻ സ്കൂ​ളി​ൽ വോ​ട്ടു​ചെ​യ്യു​ന്പോ​ൾ കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ചെ​റു​താ​ഴം ഗ​വ.​എ​എ​ൽ​പി സ്കൂ​ളി​ലാ​ണു പി.​കെ.​ശ്രീ​മ​തി​യു​ടെ വോ​ട്ട്. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി സി.​കെ.​പ​ദ്മ​നാ​ഭ​ൻ അ​ഴീ​ക്കോ​ട് അ​ക്ലി​യ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്യും.

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി പി.​ജ​യ​രാ​ജ​നും ത​നി​ക്കു ത​ന്നെ വോ​ട്ടു ചെ​യ്യാം. പാ​ട്യം കോ​ങ്ങാ​റ്റ എ​ൽ​പി സ്കൂ​ളി​ലാ​ണ് ജ​യ​രാ​ജ​ന് വോ​ട്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ണ​റാ​യി ആ​ർ​സി അ​മ​ല സ്കൂ​ളി​ലും മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ അ​രോ​ളി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും കെ.​കെ.​ശൈ​ല​ജ പ​ഴ​ശി വെ​സ്റ്റ് യു​പി സ്കൂ​ളി​ലും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ചെ​റു​വി​ച്ചേ​രി ഗ​വ.​എ​ൽ​പി സ്കൂ​ളി​ലും എ.​കെ.​ശ​ശീ​ന്ദ്ര​ൻ ചൊ​വ്വ ധ​ർ​മ​സ​മാ​ജം യു​പി​യി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കോ​ടി​യേ​രി ഓ​ണി​യ​ൻ യു​പി സ്കൂ​ളി​ലും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ മൊ​റാ​ഴ സെ​ൻ​ട്ര​ൽ എ​ൽ​പി സ്കൂ​ളി​ലും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ പെ​ര​ള​ശേ​രി എ.​കെ.​ജി ഹ​യ​ർ‌​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ക​ണ്ണൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് എ​ൽ​പി സ്കൂ​ളി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ് കൊ​ള​വ​ല്ലൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലും ബി​ജെ​പി സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ര​ഞ്ജി​ത്ത് പ​ള്ളി​യാം​മൂ​ല എ​ൽ​പി സ്കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ​ക്ക് ത​ല​ശേ​രി കൊ​ടു​വ​ള്ളി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് വോ​ട്ട്. ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല ചൊ​വ്വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ത​ളാ​പ്പ് ചെ​ങ്ങി​നി​പ്പ​ടി സ്കൂ​ളി​ലും വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തും.

Related posts