ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് എ​യ​ര്‍​പോ​ര്‍​ട്ടി​ന് എ​തി​ര​ല്ല: സ​ർ​ക്കാ​രി​ന് എ​ന്തി​നാ​ണ് ഇ​ത്ര പി​ടി​വാ​ശി​യെ​ന്ന് സ​ഭാ വ​ക്താ​വ്

കോ​ട്ട​യം: ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ബി​ലീ​വേ​ഴ്‌​സ് ച​ര്‍ച്ചി​നു കീ​ഴി​ലു​ള്ള അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​നു​ള്ള​താ​ണെ​ന്നും സ​ര്‍ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ല്‍ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു​മു​ള്ള പാ​ലാ സ​ബ് കോ​ട​തി വി​ധി​യെ ബി​ലീ​വേ​ഴ്‌​സ് ച​ര്‍ച്ച് സ്വാ​ഗ​തം ചെ​യ്തു.

2008-09 മു​ത​ല്‍ ന​ട​ക്കു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ 2263 ഏ​ക്ക​ര്‍ ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റ് ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​മ്പ​നി​യി​ല്‍നി​ന്നും സ​ഭ വി​ല കൊ​ടു​ത്തു​വാ​ങ്ങി​യ​താ​ണെ​ന്നും ഉ​ട​മ​സ്ഥ​ത സ​ഭ​യ്ക്കു​ള്ള​താ​ണെ​ന്നും വി​വി​ധ കോ​ട​തി​ക​ള്‍ ഇ​തോ​ട​കം വി​ധി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.

പ​ല​പ്പോ​ഴാ​യി സു​പ്രീം കോ​ട​തി ഉ​ള്‍പ്പെ​ടെ പ​ത്തോ​ളം വി​ധി​ക​ള്‍ സ​ഭ​യ്ക്ക് അ​നു​കൂ​ല​മാ​യു​ണ്ടെ​ന്നും ഇ​പ്പോ​ഴ​ത്തെ വി​ധി​യി​ല്‍ എ​ല്ലാ​റ്റി​നും വ്യ​ക്ത​ത വ​ന്ന​താ​യും ബി​ലീ​വേ​ഴ്‌​സ് ച​ര്‍ച്ച് വ​ക്താ​വ് ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ലീവേ​ഴ്‌​സ് ച​ര്‍ച്ച് സ​ര്‍ക്കാ​രി​നും എ​യ​ര്‍പോ​ര്‍ട്ട് നി​ര്‍മാ​ണ​ത്തിനും എ​തി​ര​ല്ല. എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍ നി​യ​മ​പ​ര​മാ​യി വേ​ണ​മെ​ന്നേ പ​റ​യു​ന്നുള്ളൂ.

2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​​പ്ര​കാ​രം പൊ​തു വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​രി​ന് ആ​രു​ടെ​യും ഭൂ​മി​യോ ആ​സ്തി​യോ ഏ​റ്റെ​ടു​ക്കാം. ആ ​നി​ല​യി​ല്‍ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​രി​നു ത​ട​സ​മി​ല്ല. സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന വി​ല അ​ര്‍ഹ​മാ​യ​തി​ല്‍ കു​റ​വെ​ന്നു ക​ണ്ടാ​ല്‍ അ​തി​നെ കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ മാ​ത്ര​മേ സ​ഭ​യ്ക്ക് സാ​ധി​ക്കൂ.

എ​യ​ര്‍പോ​ര്‍ട്ട് നി​ര്‍മി​ക്കാ​ന്‍ പ​ര​മാ​വ​ധി ആ​യി​ര​മോ ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ ഏ​ക്ക​ര്‍ സ്ഥ​ലം മ​തി​യെ​ന്നി​രി​ക്കെ 2400 ഏ​ക്ക​റും വേ​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ എ​ന്തി​ന് പി​ടി​വാ​ശി പി​ടി​ക്കു​ന്നു. എ​യ​ര്‍പോ​ര്‍ട്ട് നി​ര്‍മാ​ണ വി​ജ്ഞാ​പ​നം ത​ള്ളി ക​ഴി​ഞ്ഞ മാ​സം ഹൈ​ക്കോ​ട​തി​യും ഉ​ന്ന​യി​ച്ചി​രു​ന്നു.

നാ​ടി​ന്‍റെ പൊ​തു​വി​ക​സ​ന​ത്തി​ന് എ​യ​ര്‍പോ​ര്‍ട്ട് വ​രു​ന്ന​തി​ല്‍ സ​ഭ​യ്ക്ക് എ​തി​ര്‍പ്പി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ര്‍ത്തി​ക്കു​ന്ന​താ​യി ഫാ. ​സി​ജോ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment