വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ വി​ല്പ​ന; മു​ഹ​മ്മ​ദ് ന​ജീ​ബി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കും

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ന​ജീ​ബി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ് ഇ​ന്ന് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റേ​യും ഭാ​ര്യ റ​ഷീ​ദ​യു​ടെ​യും ക​സ്റ്റ​ഡി കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച​തോ​ടെ ഇ​രു​വ​രെ​യും ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ക സം​ഘ​മാ​ണ് ഇ​ന്ന് ആ​ദ്യം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കു​ക. നാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ജീ​ബി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഫോ​ണ്‍​വി​ളി വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ല്‍.

മു​ഹ​മ്മ​ദ് ന​ജീ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​വ​യ​വ​വി​ല്‍​പ്പ​ന റാ​ക്ക​റ്റ് അ​ഞ്ചു​വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​യി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​തു​വ​രെ നാ​ല്‍​പ്പ​തോ​ളം അ​വ​യ​വ​മാ​റ്റം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​ജീ​ബി​ന്‍റെ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​രി​ല്‍ ഒ​രാ​ളാ​യ മ​റ​യൂ​ര്‍ സ്വ​ദേ​ശി ഡെ​ബി​ന്‍ ജോ​സ​ഫി​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ്പാ ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ​യാ​ക്കി​യാ​ണ് ഇ​യാ​ള്‍ അ​വ​യ​വ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഡെ​ബി​ന്‍ ജോ​സ​ഫ് നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ന​ജീ​ബി​നൊ​പ്പ​മി​രു​ത്തി ചോ​ദ്യം​ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ക​സം​ഘം.

ന​ജീ​ബി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ട​പാ​ട്
ന​ജീ​ബി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ പ്ര​ധാ​ന ബാ​ങ്ക് അ​ക്കൗ​ണ്ട് കാ​ക്ക​നാ​ടാ​ണെ​ന്ന് അ​ന്വേ​ഷ​ക​സം​ഘം സ്ഥി​രീ​ക​രി​ച്ചു. ഈ ​അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഏ​തൊ​ക്കെ അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്കാ​ണ് പ​ണം പോ​യി​ട്ടു​ള്ള​തെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. എ​വി​ടെ നി​ന്നെ​ല്ലാം പ​ണം വ​ന്നി​ട്ടു​ണ്ടെ​ന്നും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ മ​റ്റ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​യ്ക്ക് പ​ണം മാ​റ്റി​യ​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment