ഫാ​​ബ്രി​​ഗ​​സ് ചെ​​ൽ​​സി വി​​ടു​​ന്നു

ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ചെ​​ൽ​​സി​​യു​​ടെ സ്പാ​​നി​​ഷ് താ​​രം സെ​​സ് ഫാ​​ബ്രി​​ഗ​​സ് ഈ ​​മാ​​സ​​ത്തെ ട്രാ​​ൻ​​സ്ഫ​​ർ വി​​ൻ​​ഡോ​​യി​​ലൂ​​ടെ കൂ​​ടു​​മാ​​റാ​​നൊ​​രു​​ങ്ങു​​ന്ന​​താ​​യി സൂ​​ച​​ന. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ മൊ​​ണാ​​ക്കോ​​യി​​ലേ​​ക്കാ​​ണ് ഫാ​​ബ്രി​​ഗ​​സ് നീ​​ങ്ങു​​ക​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

എ​​ഫ്എ ക​​പ്പി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ൽ ശ​​നി​​യാ​​ഴ്ച നോ​​ട്ടി​​ങാം ഫോ​​റ​​സ്റ്റി​​നെ​​തി​​രേ​​യാ​​യി​​രി​​ക്കും ചെ​​ൽ​​സി​​ക്കൊ​​പ്പ​​മു​​ള്ള ഫാ​​ബ്രി​​ഗ​​സി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. ബു​​ധ​​നാ​​ഴ്ച സ​​താം​​പ്ട​​ണി​​നെ​​തി​​രാ​​യ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് ഫാ​​ബ്രി​​ഗ​​സ് ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. ഫാ​​ബ്രി​​ഗ​​സി​​ന്‍റെ 350-ാം പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്.

മ​​ത്സ​​ര​​ശേ​​ഷം എ​​ഫ്എ​​ക​​പ്പി​​ൽ നോ​​ട്ടി​​ങാ​​മി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​മെ​​ന്ന് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ഫാ​​ബ്രി​​ഗ​​സ് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. 2014ൽ ​​ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്നാ​​ണ് ഫാ​​ബ്രി​​ഗ​​സ് ചെ​​ൽ​​സി​​യി​​ലെ​​ത്തി​​യ​​ത്.

Related posts