അ​​ച​​രേ​​ക്ക​​റി​​നു ക​​ണ്ണീ​​ർ പ്ര​​ണാ​​മം…

മും​​ബൈ: സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ ബാ​​ല്യ​​കാ​​ല പ​​രി​​ശീ​​ല​​ക​​ൻ ര​​മാ​​കാ​​ന്ത് അ​​ച​​രേ​​ക്ക​​റി​​ന് ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ന്‍റെ ക​​ണ്ണീ​​ർ പ്ര​​ണാ​​മം. അ​​ച​​രേ​​ക്ക​​റി​​ന്‍റെ സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ ഇ​​ന്ന​​ലെ മും​​ബൈ​​യി​​ൽ ന​​ട​​ന്നു.

ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തേ​​ക്ക് കൈ​​പി​​ടി​​ച്ചു ന​​ട​​ത്തി​​യ ഗു​​രു​​വി​​ന്‍റെ ഭൗ​​തി​​ക ശ​​രീ​​രം ചു​​മ​​ലി​​ൽ​​വ​​ഹി​​ക്കാ​​ൻ സ​​ച്ചി​​ൻ മു​​ൻ​​നി​​ര​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. ദാ​​ദ​​റി​​ലെ ശി​​വാ​​ജി പാ​​ർ​​ക്ക് റ​​സി​​ഡ​​ൻ​​സി​​ൽ​​ ന​​ട​​ന്ന സം​​സ്്കാ​​ര ച​​ട​​ങ്ങി​​ൽ സ​​ച്ചി​​ൻ ക​​ണ്ണീ​​രോ​​ടെ​​യാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. അ​​ച​​രേ​​ക്ക​​റി​​ന്‍റെ ശി​​ഷ്യ​ന്മാ​​രാ​​യ വി​​നോ​​ദ് കാം​​ബ്ലി അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ക​ണ്ണീ​ർ പ്ര​ണാ​മ​മ​ർ​​പ്പി​​ച്ചു.

അ​​ച​​രേ​​ക്ക​​ർ​​ക്ക് ആ​​ദ​​ര​​മ​​ർ​​പ്പി​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ഇ​​റ​​ങ്ങി​​യ​​ത് ക​​റു​​ത്ത ആം ​​ബാ​​ൻ​​ഡ് അ​​ണി​​ഞ്ഞാ​​ണ്. ബി​​സി​​സി​​ഐ ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

സ​​ത്യ​​സ​​ന്ധ​​മാ​​യി ക​​ളി​​ക്കാ​​നും ജീ​​വി​​ക്കാ​​നും പ​​ഠി​​പ്പി​​ച്ച​​ത് അ​​ച​​രേ​​ക്ക​​റാ​​ണെ​​ന്നും ഇ​​നി സ്വ​​ർ​​ഗ​​ത്തി​​ലെ ക്രി​​ക്ക​​റ്റ് സ​​ന്പ​​ന്ന​​മാ​​യി​​രി​​ക്കു​​മെ​​ന്നുമാ​​യി​​രു​​ന്നു അ​​ച​​രേ​​ക്ക​​റി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ അ​​നു​​ശോ​​ചി​​ച്ചു​​ള്ള സ​​ച്ചി​​ന്‍റെ ട്വീ​​റ്റ്.

Related posts