വ​ര​ന്ത​ര​പ്പി​ള്ളി എ​സ്ഐ​യു​ടെ പേ​രി​ൽ വ്യാ​ജ എഫ്ബി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പ്;ഹരിയാനക്കാനെ കുടുക്കാൻ വലവീശി പോലീസ്


വ​ര​ന്ത​ര​പ്പി​ള്ളി: എ​സ്ഐ​യു​ടെ പേ​രി​ൽ വ്യാ​ജ ഫേസ് ബുക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാക്കി പ​ണം ത​ട്ടി​. വ​ര​ന്ത​ര​പ്പി​ള്ളി എ​സ്ഐ ഐ.​സി. ചി​ത്ത​ര​ഞ്ജന്‍റെ പേരിലാണു വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി സു​ഹൃ​ത്തി​ൽ​നി​ന്നും പ​ണം ത​ട്ടി​യത്.

അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​മ്മ​യ്ക്കു സു​ഖ​മി​ല്ലെ​ന്നും അ​ത്യാ​വ​ശ്യ ആ​ശു​പ​ത്രി ചെ​ല​വി​നെ​ന്നും പ​റ​ഞ്ഞാ​ണു എ​സ്ഐ​യു​ടെ ഫ്ര​ണ്ട് ലി​സ്റ്റി​ലു​ള്ള സ​ന്ദീ​പ് എ​ന്ന വ്യ​ക്തി​യോ​ടു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​യാ​ൾ “ഗൂ​ഗിൾ പേ’ ​വ​ഴി എ​ഫ്ബി അ​ക്കൗ​ണ്ടി​ലെ ഫോ​ണ്‍ ന​ന്പ​റി​ലേ​ക്കു 8000 രൂ​പ പ​ണ​മ​യ​ച്ചു. ​

സ​മാ​ന​മാ​യ സ​ന്ദേ​ശം ല​ഭി​ച്ച മറ്റൊരു സു​ഹൃ​ത്ത് വി​ളി​ച്ച് വി​വ​ര​മ​ന്വേഷി​ച്ച​പ്പോ​ഴാ​ണു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞത്. ഉ​ട​ൻ​ത​ന്നെ ത​ന്‍റെ പേ​രി​ൽ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്നു പോ​സ്റ്റി​ട്ട എ​സ്ഐ തൃ​ശൂർ റൂ​റ​ൽ സൈ​ബ​ർ സെ​ല്ലി​ൽ വി​വ​ര​മ​റി​യി​ച്ചു. പ​ണ​മ​യ​ച്ച അ​ക്കൗ​ണ്ട് ഉ​ട​ൻ​ത​ന്നെ ബ്ലോ​ക്ക് ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ ഹ​രി​യാ​ന വി​ലാ​സ​മു​ള്ള ഐ​ഡിയി​ൽ​നി​ന്നാ​ണു ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 5000 സു​ഹൃ​ത്തു​ക്ക​ൾ വീ​ത​മു​ള്ള മൂ​ന്നു ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളാ​ണ് എ​സ്ഐ ചി​ത്ത​ര​ഞ്ജനു​ള്ള​ത്.

എ​ന്നാ​ൽ, ഇന്നലെ രാ​വി​ലെ ഉ​ണ്ടാ​ക്കി​യ പു​തി​യ അ​ക്കൗ​ണ്ടി​ൽ 150 സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മേ​യു​ള്ളൂ. ഈ ​അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച് അ​റി​വൊ​ന്നു​മി​ല്ലെ​ന്ന് എ​സ്ഐ പ​റ​യു​ന്നു. എ​സ്​ഐയു​ടെ പ്രൊ​ഫൈ​ൽ ചി​ത്ര​വും ക​വ​ർ ചി​ത്ര​വും ത​ന്നെ​യാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സൈ​ബ​ർ സെ​ല്ലി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ക​ന്പ​നി​യി​ൽ നി​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment