പ്രളയം മൂലം ജനം ദാരിദ്രത്തിൽ; കേ​ന്ദ്രം ന​ൽ​കി​യ അ​രി ഏ​റ്റെ​ടു​ക്കാ​തെയുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടി ഗുരുതരമായ വീഴ്ച

കൊ​ല്ലം: പ്ര​ള​യ​ക്കെ​ടു​തി മൂ​ലം ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യവും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്പോ​ൾ 89450 മെ​ട്രി​ക് ട​ണ്‍ അ​രി കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത് കേ​ര​ള സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​തെ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന വി​വ​രം മൂ​ന്നാ​ഴ്ച​യാ​യി സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടും അ​രി ശേ​ഖ​രി​ക്കാ​ൻ സൗ​ക​ര്യ​മാ​യ ഇ​ട​മി​ല്ലെ​ന്ന മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സ് ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് ഓ​ഗ​സ്റ്റ് 21ന് ​അ​ധി​ക അ​രി അ​നു​വ​ദി​ച്ച​ത്. എ​ത്ര​യും പെ​ട്ട​ന്ന് അ​രി ഏ​റ്റെ​ടു​ക്കു​ക​യും ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ക​ല്ല​ട ഫ്രാ​ൻ​സി​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts