വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന് തീ​യി​ട്ടു; ഒ​രു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം;പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ സം​ഘം തീ​വ​ച്ച​താ​യി പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


കോ​ഴി​ക്കോ​ട് : ന​ഗ​ര​പ​രി​ധി​യി​ലെ വ​സ്ത്ര വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് അ​ജ്ഞാ​ത സം​ഘം തീ​യി​ട്ടു. പ​റ​മ്പി​ല്‍ ബ​സാ​ര്‍ ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്ത് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച പ​പ്പാ​സ് ആ​ന്‍​ഡ് മ​മ്മാ​സ് ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സി​നാ​ണ് തീ​വ​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.50 ഓ​ടെ​യാ​ണ് സം​ഭ​വം. പ​റ​മ്പി​ല്‍​ബ​സാ​ര്‍ സ്വ​ദേ​ശി നി​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം.

പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം തീ​വ​ച്ച​താ​ണെ​ന്ന് നി​ജാ​സ് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.16 മു​റി​ക​ളു​ള്ള ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ര​ണ്ട് നി​ല​ക​ളി​ലാ​യി സൂ​ക്ഷി​ച്ച മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.ഇ​ന്ന് പു​ല​ര്‍​ച്ചെ തീ​പ​ട​രു​ന്ന​ത് ക​ണ്ട​വ​ര്‍ വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തീ ​നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ നി​ന്നും ന​രി​ക്കു​നി​യി​ല്‍ നി​ന്നു​മു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ള്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ പ്ര​യ​ത്‌​നി​ച്ചാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

എ​ല്ലാ മു​റി​ക​ളി​ലും ഓ​രേ​സ​മ​യ​ത്താ​ണ് തീ ​ആ​ളി​ക്ക​ത്തി​യ​തെ​ന്ന​ത് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടോ മ​റ്റോ ഉ​ണ്ടാ​യാ​ല്‍ ഒ​രി​ട​ത്തുനി​ന്ന് തീ ​ഉ​ത്ഭ​വി​ച്ച് മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു.

അ​തി​നാ​ല്‍ തീ​പ​ട​രു​ന്ന​തി​ന് പെ​ട്രോ​ള്‍​പോ​ലു​ള്ള ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും.

Related posts

Leave a Comment