തൃശൂരിൽ  മി​നി​ലോ​റി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ത്തി​ക്കരി​ഞ്ഞ മൃ​ത​ദേ​ഹം; ദുരൂഹത അന്വേഷിച്ച് പോലീസ്

തൃശൂരിൽ  മി​നി​ലോ​റി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ത്തി​ക്കരി​ഞ്ഞ മൃ​ത​ദേ​ഹം; ദുരൂഹത അന്വേഷിച്ച് പോലീസ്മ​റ്റം (തൃ​ശൂ​ർ): നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചി​റ്റാ​ട്ടു​ക​ര കാ​ക്ക​ശേ​രി പാ​ന്പു​ങ്ങ​ൾ ലി​നേ​ഷി​ന്‍റേ​താ​ണ് (42) മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തു​ന്നു. ഇ​ന്നു​പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​ർ – മ​റ്റം റോ​ഡി​ൽ സ്വ​കാ​ര്യ ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യു​ടെ പ​റ​ന്പി​ൽ നാ​ളു​ക​ളാ​യി പാ​ർ​ക്ക്ചെ​യ്തി​രു​ന്ന ലോ​റി​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ ലോ​റി ക​ത്തു​ന്ന​ത് ക​ണ്ട ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​വാ​യൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ലോ​റി​യി​ലെ തീ​യ​ണ​ച്ച​തി​നു​ശേ​ഷം ലോ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ലോ​റി​യു​ടെ അ​ക​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ലി​നേ​ഷി​ന്‍റേ​താ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ ഉ​റ​പ്പു​വ​രു​ത്തു​ക​യു​ള്ളൂ.

ക​ത്തി​ക്ക​രി​ഞ്ഞ ലോ​റി​ക്കു സ​മീ​പം ഇ​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ൽ കണ്ടെ ത്തിയിട്ടുണ്ട്.
വർഷങ്ങളായി കോ​ഴി​ക്കച്ച​വ​ട​ത്തി​ലെ പാ​ർട്ട്ണ​റാ​ണ് ലി​നേ​ഷ്. സാ​ന്പ​ത്തി​ക ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണോ, വ​ണ്ടി​യി​ൽ രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​യ​താ​ണോ, മ​റ്റെ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യാ​ണോ എ​ന്ന​തി​നെ​ക്കുറി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രികയാണ്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​പോ​യി​രു​ന്ന​താ​യി പറയുന്നു.

Related posts