ആ​ര് ആ​രോ​ട് പ​റ​യാ​ൻ…. മു​ന്ന​റി​യി​പ്പു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തീ​യി​ട​ൽ തുടരുന്നു

ഹ​രി​പ്പാ​ട്: വേ​ന​ൽ ക​ടു​ക്കു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ടും പ​രി​സ​ര​ങ്ങ​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​ല്ലി​നും ക​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കും മ​നഃ​പൂ​ർ​വം തീ​യി​ടു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ വ​ഴു​താ​ന​ത്ത് പാ​ട​ത്തു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ പു​ക ശ്വ​സി​ച്ച് നൂ​റു വ​യ​സു​കാ​രി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. പ​ള്ളി​പ്പാ​ട്, ക​രു​വാ​റ്റ, വീ​യ​പു​രം, ചേ​പ്പാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പാ​ട​ത്തി​ന് തീ​യി​ടു​ന്ന​ത് ഇ​പ്പോ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വ​യോ​ധി​ക​യെ ര​ക്ഷി​ച്ച​ത് അ​ഗ്നി​ര​ക്ഷാ സേ​ന
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11:30 ഓ​ടെ​യാ​ണ് വ​ഴു​താ​ന​ത്തെ പാ​ട​ത്ത് ക​ന​ത്ത തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്. പി​ന്നാ​ലെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് പു​ക പ​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ​യോ​ധി​ക അ​വ​ശ​നി​ല​യി​ലാ​യ​ത്. ഹ​രി​പ്പാ​ട്ട് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സം​ഘാ​ണ് വ​യോ​ധി​ക​യു​ടെ വീ​ടി​ന് ചു​റ്റും പ​ട​ർ​ന്ന തീ​യ​ണ​ച്ച് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ
തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ൾ ഹ​രി​പ്പാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക​യാ​ണ്. മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യി​ല്ല. ഏ​റെ ദൂ​രം ഭാ​ര​മേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ന​ട​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​യ​ണ​യ്ക്കാ​ൻ എ​ത്തു​ന്ന​ത്.

ക​ത്തു​ന്ന ക​ച്ചി​യി​ൽനി​ന്നു​യ​രു​ന്ന ക​ന​ത്ത പു​ക ശ്വ​സി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ​തി​വാ​കു​ന്നു​ണ്ട്. വ​ഴു​താ​ന​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ പു​ക ശ്വ​സി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ഒ​രേ ദി​വ​സം ത​ന്നെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത് സേ​ന​യെ വ​ല​യ്ക്കു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ
പ​ള്ളി​പ്പാ​ട് മ​സ്കോ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള വെ​ട്ടി​ക്ക​ൽ പാ​ട​ശേ​ഖ​രം, കാ​രി​ച്ചാ​ൽ കൈ​പ്പ​ള്ളി​ൽ മു​ക്ക്, ക​രു​വാ​റ്റ പ​തി​ന​ഞ്ചാം വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ലി​യ തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നെ​ൽ​കൃ​ഷി ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തീ​യി​ടാ​ൻ പാ​ടി​ല്ലെ​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment