കൊറോണ വൈറസ് ലാബിൽനിന്നു പുറത്തുകടന്നത്! വ​​​വ്വാ​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് വൈ​​​റ​​​സ് മ​​​നു​​​ഷ്യ​​​നി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കി​​​ല്ല;​​​ യുഎസ് വിദഗ്ധൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കോ​​​വി​​​ഡ് വൈ​​​റ​​​സ് ചൈ​​​ന​​​യി​​​ലെ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ ഡി​​​സീ​​​സ് ക​​​ൺ​​​ട്രോ​​​ൾ ആ​​​ൻ​​​ഡ് പ്രി​​​വ​​​ൻ​​​ഷ​​​ന്‍റെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ റോ​​​ബ​​​ർ​​​ട്ട് റെ​​​ഡ്ഫീ​​​ൽ​​​ഡ്.

മ​​​നു​​​ഷ്യ​​​നി​​​ൽ​​​നി​​​ന്ന് മ​​​നു​​​ഷ്യ​​​നി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗം പ​​​ട​​​രാ​​​ൻ ശേ​​​ഷി​​​യു​​​ള്ള വൈ​​​റ​​​സാ​​​ണി​​​ത്. വ​​​വ്വാ​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​വൈ​​​റ​​​സ് മ​​​നു​​​ഷ്യ​​​നി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ടി​​​വി അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​തു ത​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ക്ഷേ, ഞാ​​​നൊ​​​രു വൈ​​​റോ​​​ള​​​ജി​​​സ്റ്റാ​​​ണ്. ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ വൈ​​​റ​​​സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​നാ​​​ണ് ചെ​​ല​​​വ​​​ഴി​​​ച്ച​​​ത്.

ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് വൈ​​​റ​​​സ് പ​​​ട​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് ഞാ​​​ൻ അനു​​​മാ​​​നി​​​ക്കു​​​ന്നു.

മ​​​റ്റു​​​ള്ള​​​വ​​​ർ ഇ​​​തു വി​​​ശ്വ​​​സി​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യേ​​​ക്കി​​​ല്ല. പ​​​ക്ഷേ, സ​​​ത്യ​​​മെ​​​ന്താ​​​ണെ​​​ന്ന് ശാ​​​സ്ത്രം തെ​​​ളി​​​യി​​​ക്കും – അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ൽ​​​നി​​​ന്നാ​​​ണ് വൈ​​​റ​​​സ് പു​​​റ​​​ത്തു​​​ക​​​ട​​​ന്ന​​​തെ​​​ന്ന വാ​​​ദം നേ​​​ര​​​ത്തേ ത​​​ന്നെ​​യു​​ണ്ട്. വു​​​ഹാ​​​നി​​​ൽ പോ​​​യി പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ ടീം ​​​വൈ​​​കാ​​​തെ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും.

Related posts

Leave a Comment