എല്ലാം പ്രഹസനം മാത്രം;  പ്രളയബാധിതർക്കുള്ള സർക്കാരിന്‍റെ പ​ലി​ശ​ര​ഹി​ത വാ​യ്പാ​സ​ഹാ​യം; നിബന്ധനകൾ കേട്ട് കണ്ണ് തള്ളി കുടുംബശ്രീ അംഗങ്ങൾ

ഹ​രി​പ്പാ​ട്: മ​ഹാ​പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ജ​ന​ത​യ്ക്ക് വീ​ണ്ടും പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് സ​ർ​ക്കാ​ർ. മ​ഹാ​പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​മാ​യ ജ​ന​ത​യ്ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ​ലി​ശ ര​ഹി​ത​മാ​യി ഒ​രു​ല​ക്ഷം രൂ​പ കു​ടും​ബ​ശ്രീ​ക​ളി​ൽ അം​ഗ​മാ​യ​വ​ർ​ക്ക് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം.

ആ​ഴ്ച​ക​ളോ​ളം വെ​ള്ള​ത്തി​ൽ കി​ട​ന്നു ന​ശി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ​വ വാ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ്ര​ള​യ​ബാ​ധി​ത​ർ.പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ല്ല. വാ​യ്പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ങ്കി​ലും പ​ലി​ശ ന​ൽ​കേ​ണ്ട​തി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഓ​രോ​രു​ത്ത​രു​ടേ​യും ആ​ശ്വാ​സം.

പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് കു​ടും​ബ​ശ്രീ​ക​ൾ വ​ഴി വാ​യ്പ​യ്ക്കാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​യാ​റാ​ക്കി. എ​ന്നാ​ൽ എ​ഡി​എ​സ് വ​ഴി കി​ട്ടി​യ നി​ർ​ദേ​ശ​ങ്ങ​ൾ നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു. വാ​യ്പ തു​ക​യ്ക്ക് ഒ​ന്പ​ത​ര ശ​ത​മാ​നം പ​ലി​ശ​യ​ട​ക്ക​ണം. ഗൃ​ഹോ​പ​ക​ര​ണ ശാ​ല​യി​ലേ​ക്ക് ചെ​ക്കേ ല​ഭി​ക്കൂ.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് ആ ​തു​ക പി​ടി​ച്ച​തി​ന് ശേ​ഷ​മു​ള്ള തു​ക​യേ ല​ഭി​ക്കു. ഇ​തി​ന് പു​റ​മെ വാ​ങ്ങു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ 28 ശ​ത​മാ​നം വ​രെ ജി​എ​സ്ടി​യും അ​ട​യ്ക്ക​ണം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ അ​ധി​ക പേ​ർ​ക്കും അ​ക്കൗ​ണ്ടു​ക​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ആ​ണെ​ന്നി​രി​ക്കെ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

തു​ക ല​ഭി​ച്ചാ​ൽ മി​ക്ക കു​ടും​ബ​ങ്ങ​ൾ​ക്കും അ​ത്യാ​വ​ശ്യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു പു​റ​മെ വീ​ടി​ന്‍റെ അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നോ ജീ​വി​തോ​പാ​ധി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നോ ക​ഴി​യു​മാ​യി​രു​ന്നു. പ്ര​ള​യ​ത്തേ​ക്കാ​ൾ ക​ടു​ത്ത ദു​രി​ത​മാ​ണ് പ്ര​ള​യ​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​രു​ന്നു.

Related posts