ആ​ദ്യ​ത്തെ ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്‌​ട​ർ: വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് സാ​നി​യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ​നേ​ട്ട​വു​മാ​യി സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ സാ​നി​യ. വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കാ​റ്റ​ഗ​റി-​എ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​യി സാ​നി​യ മാ​റി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്.

രാ​ജ്യ​ത്തെ ഭാ​വി പൈ​ല​റ്റു​മാ​ർ​ക്കു വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ് സാ​നി​യ​യു​ടെ നേ​ട്ട​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ്, സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ സാ​നി​യ​യെ നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വ്യോ​മ​സേ​ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വച്ചി​ട്ടു​ണ്ട്.

ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ല​ക്ഷ്യ​ബോ​ധ​ത്തി​ന്‍റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് സാ​നി​യ​യെ​ന്ന് വ്യോ​മ​സേ​ന ത​ങ്ങ​ളു​ടെ എ​ക്സ് ഹാ​ൻ​ഡി​ലി​ൽ കു​റി​ച്ചു. മി​ക​വി​ലേ​ക്കു പ​റ​ന്നു​യ​ർ​ന്ന സാ​നി​യ​യു​ടെ ഈ ​ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്കു പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും, വ്യോ​മ​യാ​ന മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ത്തെ നി​ര​വ​ധി യു​വ​തി​ക​ൾ​ക്കു സാ​നി​യ വ​ഴി​വി​ള​ക്കാ​കു​മെ​ന്നും വ്യോ​മ​സേ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment