വ​ര​വെ​ല്ലാം അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്; പ​ഞ്ചാ​യ​ത്തി​ൽ 30 ല​ക്ഷ​ത്തി​ന്‍റെ തി​രി​മ​റി ന​ട​ത്തി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽ; കൂ​ട്ടാ​ളി​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്


കൊ​ല്ലം: പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ത്തി​യ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റും ഡി​വൈ​എ​ഫ്ഐ കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ​ബി​ൻ കെ ​ഷി​ബു (32) ആ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ഇ​യാ​ളെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് വി​വ​രം ക​ണ്ടെ​ത്തി​യ​ത്.

എ​ബി​ന്‍റെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശാ​സ്‌​താം​കോ​ട്ട പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എ​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ​യും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ലെ​യും ചി​ല​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​ന്ന​താ​യാ​ണ് സൂ​ച​ന.

Related posts

Leave a Comment