ഫ്രീ ​റൈ​ഡ് ഡേ..; ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​യു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം


കൊ​ച്ചി: സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ൻ യാ​ത്രാ പാ​സു​ക​ളു​മാ​യി ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​ക്കാ​ലം സ​മ്മാ​നി​ച്ച് കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം ജ​ന​കീ​യ ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ).

ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ക്കാ​ലം മെ​ട്രോ​യ്ക്കൊ​പ്പം നി​ന്ന യാ​ത്ര​ക്കാ​ർ​ക്കും കൊ​ച്ചി​ക്കും ന​ന്ദി​സൂ​ച​ക​മാ​യി 19ന് ​സൗ​ജ​ന്യ യാ​ത്ര​യാ​ണ് കെ​എം​ആ​ർ​എ​ൽ സ​മ്മാ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം യാ​ത്ര​ക്കാ​ർ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്രാ പാ​സു​ക​ളു​ടെ അ​വ​ത​ര​ണ​വും വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.

2017 ജൂ​ണ്‍ 17നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം 19 മു​ത​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സ്മ​ര​ണ​യെ​ന്നോ​ണ​മാ​ണ് ഫ്രീ ​റൈ​ഡ് ഡേ ​എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്. അ​ന്നു പു​ല​ർ​ച്ചെ ആ​റി​നു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു മു​ത​ൽ രാ​ത്രി പ​ത്തി​നു സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​ർ​ക്കും മെ​ട്രോ​യി​ൽ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം.

ഇ​തു​വ​രെ മെ​ട്രോ​യി​ൽ ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കു അ​തി​ന​വ​സ​ര​മൊ​രു​ക്കു​ക​യാ​ണു ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ കെ​എം​ആ​ർ​എ​ൽ ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു.

മെ​ട്രോ ആ​രം​ഭി​ച്ച​തു മു​ത​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന സീ​സ​ണ്‍ ടി​ക്ക​റ്റും ദി​വ​സ പാ​സ് സൗ​ക​ര്യ​വും വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും. സ്ഥി​രം യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണു സീ​സ​ണ്‍ ടി​ക്ക​റ്റ്.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും മെ​ട്രോ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണു ദി​വ​സ​പാ​സു​ക​ൾ ഒ​രു​ക്കു​ന്ന​ത്. പാ​സി​ന്‍റെ നി​ര​ക്ക് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ണ്‍​സ​ഷ​ൻ ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചി വ​ണ്‍ സ്മാ​ർ​ട്ട് കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 15 മു​ത​ൽ 30 വ​രെ സ്മാ​ർ​ട്ട് കാ​ർ​ഡ് വാ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ർ​ഡി​ന്‍റെ വി​ല ന​ൽ​കേ​ണ്ട. റീ ​ചാ​ർ​ജ് തു​ക​യാ​യ 12 രൂ​പ ന​ൽ​കി​യാ​ൽ കാ​ർ​ഡ് സ്വ​ന്ത​മാ​യി കി​ട്ടും. നി​ല​വി​ൽ 237 രൂ​പ​യാ​ണ് കാ​ർ​ഡി​ന് ഈ​ടാ​ക്കു​ന്ന​ത്.

Related posts