ഗ​ദ്ദി​ക 2019 നാ​ട​ൻ ക​ലാ​മേ​ള​യ്ക്ക്  മാ​വേ​ലി​ക്ക​ര​യി​ൽ;  മേ​ളയുടെ ഉ​ദ്ഘാ​ട​നം​ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നിർവഹിക്കും

മാ​വേ​ലി​ക്ക​ര: ഗ​ദ്ദി​ക 2019 ന് ​മാ​വേ​ലി​ക്ക​ര​യി​ൽ ഇ​ന്ന് തി​രി​തെ​ളി​യും. പ​ട്ടി​ക ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളും കി​ർ​ത്താ​ഡ്സും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്നൊ​രു​ക്കു​ന്ന മേ​ള 10 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​പ്പി​ക്കു​ന്ന നാ​ട​ൻ ക​ലാ രൂ​പ​ങ്ങ​ളും പ​ര​ന്പ​രാ​ഗ​ത വ​ന​വി​ഭ​വ​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും പ്ര​ദ​ർ​ശ​ന​വി​പ​ണ​ന​വും ചെ​റു​കി​ട വ്യ​വ​സാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​വു​മാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ആ​യി​ര​ത്തോ​ളം ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ത​ന​ത് ചെ​റു​കി​ട സം​രം​ഭ​ക​രും ഗ​ദ്ദി​ക മേ​ള​യി​ൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും. ഗ​ദ്ദി​ക​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​റ്റു​വ​ര​വ് പൂ​ർ​ണ​മാ​യും ഉ​ൽ​പാ​ദ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ് മേ​ള​യു​ടെ സ​വി​ശേ​ഷ​ത. ഒ​രേ​സ​മ​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​ള്ള വി​പ​ണ​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യും പ​ര​ന്പ​രാ​ഗ​ത ക​ല​ക​ൾ​ക്കും ക​ലാ​കാ​ര​ൻ​മാ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യു​മാ​ണ് ഗ​ദ്ദി​ക​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള സം​ര​ഭ​ക​ർ​ക്കാ​യി 60 സ്റ്റാ​ളു​ക​ളും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ഭ​ക​ർ​ക്കാ​യി 20 സ്റ്റാ​ളു​ക​ളു​മ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വെ​കു​ന്നേ​രം 3.30നു ​പു​തി​യ​കാ​വി​ൽ നി​ന്നും സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​കും. ത​ന​ത് പ​ര​ന്പ​രാ​ഗ​ത നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​ക്ക് നി​റം പ​ക​രും. തു​ട​ർ​ന്ന് നാ​ലി​ന് ഗ​ദ്ദി​ക ന​ഗ​രി​യാ​യ കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്യും.

ഗ​ദ്ദി​ക പോ​ർ​ട്ട​ൽ പ്ര​കാ​ശ​ന​വും ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ക്കും. പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പി​ന്നാ​ക്ക വി​ഭാ​ഗ ക്ഷേ​മ, സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യാ​തി​ഥി​യാ​കും. മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഗ​ദ്ദി​ക​യി​ൽ ഇ​ന്ന്
ഇ​രു​ള നൃ​ത്തം, ക​ണ്ഠ​ക​ർ​ണ​ൻ തെ​യ്യം, നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ

മീ​ഡി​യ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മാ​വേ​ലി​ക്ക​ര: ഗ​ദ്ദി​ക നാ​ട​ൻ ക​ലാ​മേ​ള ന​ഗ​രി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നംസ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ അ​ഭി​ലാ​ഷ് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ്ബ് ഉ​മ്മ​ൻ, കെ.​സു​മ എ​ന്നി​വ​ർ​ക്ക് ലോ​ഗോ കൈ​മാ​റി​ക്കൊ​ണ്ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

Related posts