പോലീസുകാരനും വനിതാ പോലീസും ദമ്പതികളേപ്പോലെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു; ശീതീകരിച്ച റൂമില്‍ പിന്നെ നടന്നത്, ആലുവയില്‍ പ്രമുഖര്‍ ഞെട്ടിയത് ഇങ്ങനെ

ആലുവ പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപയുമായി പന്നി മലര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേര്‍ കുടുങ്ങി. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവരും മുമ്പ് തന്നെ പ്രമുഖരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും രക്ഷപ്പെടുത്താനും വെളിയില്‍ നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സംഘം കഌില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.!

ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ക്ലബ്ബില്‍ പോലീസ് തന്ത്രപരമായി പരിശോധന നടത്തിയത്. ക്ലബ്ബിലെ സന്നാഹങ്ങള്‍ കണ്ട് പോലീസുകാര്‍ വാ പൊളിച്ചു പോയെന്നാണ് വിവരം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന ശീതീകരിച്ച മുറികളിലേക്ക് കടത്തിവിടുന്നത് റിസപ്ഷനിസ്റ്റാണ്. ഒരു ലക്ഷം രൂപ ഇവിടെ ഏല്‍പ്പിച്ചാലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു. അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന കൊടുക്കും. എന്നാല്‍ എല്ലാ മുന്നറിയിപ്പ് സംവിധാനങ്ങളെയും നിഷ്പ്രഭമാക്കിയാണ് പോലീസ് നീങ്ങിയത്.

നേരത്തേ തന്നെ ഇതെല്ലാം മനസ്സിലാക്കിയായിരുന്നു പോലീസ് ദമ്പതികളെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഒരു പോലീസുകാരനും പോലീസുകാരിയും കാറില്‍ ക്ലബ്ബിലേക്ക് എത്തി. പോലീസ് തന്നെ തയ്യാറാക്കിയ ഫ്രീക്ക് സ്‌റ്റൈലിലുള്ള കുറേ പേരും പിന്നാലെയെത്തി. ആദ്യം തന്നെ അകത്തേക്ക് സൂചന നല്‍കും മുമ്പ് സെക്യൂരിറ്റിയെ വരുതിയിലാക്കിയ പോലീസ് ഞൊടിയിടയില്‍ റിസിപ്ഷനിസ്റ്റിനെയും ബന്ധനത്തിലാക്കി. പോലീസ് സംഘത്തിന്റെ നിര്‍ദേശപ്രകാരം റിസപ്ഷനിസ്റ്റ് വാതിലിലെ പഞ്ചിംഗ് മെഷീനില്‍ വിരലമര്‍ത്തി. മുറി തുറന്നയുടന്‍ പോലീസ് സംഘം ഉള്ളിലേക്ക് ഇരച്ചു കയറി കളിക്കാരെ കസ്റ്റഡിയില്‍ എടുത്തു.

കളിക്കളത്തില്‍ നിന്നും 18,62500 രൂപ പിടിച്ചെടുത്തു. കളിക്കാരുടെ പുറത്ത് കിടന്ന ആഡംബര കാറില്‍ നിന്നും വന്‍ തുകകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് നീക്കം തുടങ്ങിയപ്പോള്‍ തന്നെ ഇവരെ മോചിപ്പിക്കാനുള്ള ബാഹ്യസമ്മര്‍ദ്ദവും തുടങ്ങിയിട്ടുണ്ട്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പുറത്തു വിടരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നാണ് വിവരം. പിടിയിലായവരെ മൂന്നുമണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയ ശേഷം വെറുതേവിടുകയായിരുന്നു.

 

Related posts