കെ.ബി ഗണേഷ് കുമാറിന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക്യാ​മ്പ് ഹൗ​സ്: സി​പിഎ​മ്മി​ന് അ​തൃ​പ്തി


കൊ​ട്ടാ​ര​ക്ക​ര: പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക്യാ​മ്പ് ഹൗ​സ് ആ​രം​ഭി​ച്ച​തി​ൽ സി​പി​എ​മ്മി​ന് അ​മ​ർ​ഷം. സി​പി​എം നേ​താ​ക്ക​ൾ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത് ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ​യും ധ​ന​മ​ന്ത്രി​യു​മാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സും സ​ജീ​വ​മാ​യി നി​ല നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ ഇ​വി​ടെ ക്യാ​മ്പ് ഹൗ​സ് തു​റ​ക്കു​ന്ന​ത്. ഇ​ത് സ​മാ​ന്ത​ര അ​ധി​കാ​ര കേ​ന്ദ്രം സൃ​ഷ്ടി​ക്ക​ലാ​ണെ​ന്നാ​ണ് സി​പി​എം ക​രു​തു​ന്ന​ത്.

ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ട്ര​സ്റ്റ് മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. പി​ള്ള​യു​ടെ വി​ൽ​പ്പ​പ​ത്ര വി​വാ​ദ കേ​സ് ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ.​

ഈ ഓ​ഫീ​സ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സാ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​താ​ണ് സി​പി​എം നെ ​ചൊ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.​ഈ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടു​വി​ചാ​ര​മു​ണ്ടാ​ടാ​യി​ട്ടു​ള്ള​ത്.

കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​യു​ടെ ജി​ല്ല​യി​ലെ ശ​ക്തി​കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര​യാ​ണ്. അ​തി​നാ​ലാ​ണ് ഇ​വി​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സും ക്യാ​മ്പ് ഓ​ഫീ​സും ആ​രം​ഭി​ച്ച​തെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

എം​എ​ൽ​എ ഈ ​ഓ​ഫീ​സി​ലെ​ത്തു​മ്പോ​ൾ വി​ശ്ര​മി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളെ കാ​ണു​ന്ന​തി​നും ഇ​വി​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.​മ​റ്റു ല​ക്ഷ്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സി​പി​എം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യാ​ൽ ഗ​ണേ​ഷ് കു​മാ​റി​ന് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞ് ല​ഭി​ച്ചേ​ക്കാ​വു​ന്ന മ​ന്ത്രി സ്ഥാ​നം പ്ര​തി​സ​ന്ധി​യി​ലാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment