പ​ണം വാ​ങ്ങി സി​ലി​ണ്ട​റും ഇ​റ​ക്കി വാ​ഹ​നം പോ​യി! ഉപയോഗിക്കാനായി സി​ലി​ണ്ട​ർ എ​ടു​ത്ത​പ്പോള്‍ ഉടമ ആ സത്യം മനസിലാക്കി… ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ലഭിച്ച മറപടി ഇങ്ങനെ…

മൂ​ല​മ​റ്റം: സി​ലി​ണ്ട​റി​ൽ പാ​ച​ക​വാ​ത​കം നി​റ​യ്ക്കാ​തെ സീ​ൽ ചെ​യ്തു ന​ൽ​കി​യ​താ​യി ആ​ക്ഷേ​പം.

തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി ന​ൽ​കി​യ സി​ലി​ണ്ട​റി​ലാ​ണ് പാ​ച​ക​വാ​ത​കം ഇ​ല്ലാ​തെ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വി​ത​ര​ണ വാ​ഹ​നം വ​ന്ന​പ്പോ​ൾ മൂ​ല​മ​റ്റ​ത്തെ ഒ​രു വ്യാ​പാ​രി​യു​ടെ ക​ട​യി​ൽ ഇ​ല​പ്പ​ള്ളി സ്വ​ദേ​ശി ഏ​ൽ​പി​ച്ചി​രു​ന്ന സി​ലി​ണ്ട​ർ മാ​റാ​ൻ ബു​ക്കും പ​ണ​വും ക​ട​യു​ട​മ ഇ​വ​രെ ഏ​ൽ​പി​ച്ചു.

പ​ണം വാ​ങ്ങി സി​ലി​ണ്ട​റും ഇ​റ​ക്കി വാ​ഹ​നം പോ​യി. ഇ​ന്ന​ലെ ഉ​ട​മ വ​ന്ന് സി​ലി​ണ്ട​ർ എ​ടു​ത്ത​പ്പോ​ഴാ​ണ് പാ​ച​ക വാ​ത​കം ഇ​ല്ലെ​ന്ന​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സി​ലി​ണ്ട​ർ പ​രി​ശോ​ധി​ച്ച് എ​ടു​ക്ക​ണ​മെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​രാ​തി.

Related posts

Leave a Comment