ഗാ​സ വെ​ടി​നി​ര്‍​ത്ത​ൽ; യു​എ​ൻ പ്ര​മേ​യം വീ​റ്റോ ചെ​യ്ത് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ വെ​ടി​നി​ര്‍​ത്ത​ലി​നു​ള്ള യു​എ​ന്‍ പ്ര​മേ​യ​ത്തെ വീ​റ്റോ ചെ​യ്ത് അ​മേ​രി​ക്ക.

ഗാ​സ​യി​ലെ അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍​ത്ത​ലി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ത​ല​വ​ന്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സി​ന്‍റെ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​റ​വി​ളി ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​ഇ​ട​പെ​ട​ല്‍.

ആ​ഴ്ച​ക​ളാ​യി നീ​ണ്ടു​നി​ല്‍​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യി ഗാ​സ​യി​ല്‍ 17,487 ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​നി​ര്‍​ത്ത​ല്‍ ആ​വ​ശ്യ​ത്തെ വീ​റ്റോ ചെ​യ്ത അ​മേ​രി​ക്ക പ്ര​മേ​യ​ത്തി​ന്‍റെ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

നി​രു​പാ​ധി​ക​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ യാ​തൊ​രു മാ​റ്റ​വു​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് യു​എ​സ്എ​യു​ടെ വാ​ദം. സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ലെ സ്ഥി​രാം​ഗ​മാ​യ അ​മേ​രി​ക്ക​യ്ക്ക് ഏ​തു പ്ര​മേ​യ​വും വീ​റ്റോ ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

മ​റ്റൊ​രു സ്ഥി​രാം​ഗ​മാ​യ ബ്രി​ട്ട​ന്‍ ഈ ​വി​ഷ​യ​ത്തി​ൽ വോ​ട്ടു ചെ​യ്യാ​തെ വി​ട്ടു നി​ല്‍​ക്കു​ക​യാ​ണു ചെ​യ്ത​ത്. അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​യി​ല്‍ വ​ള​രെ​യ​ധി​കം വ്യ​സ​നി​ക്കു​ന്ന​താ​യി വെ​ടി​നി​ര്‍​ത്ത​ലി​നു​ള്ള പ്ര​മേ​യം സ്പോ​ൺ​സ​ർ ചെ​യ്ത യു​എ​ഇ​യു​ടെ പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment