മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി പ​ദ്ധ​തി​ക​ൾ വേ​ണമെന്ന്  ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ്

മ​ല​പ്പു​റം:​ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു ജോ​ലി ന​ഷ്ട​പ്പെ​ട്ടു മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ കെഎംസിസി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സ്വ​ന്ത​മാ​യ പ​ദ്ധ​തി​ക​ൾ നാ​ട്ടി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നു യു.​എ.​ഇ മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ടി.​പി സീ​താ​റാം പ​റ​ഞ്ഞു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (ഇ.​അ​ഹ​മ്മ​ദ് ന​ഗ​ർ) ന​ട​ന്ന കെഎം​സിസി മ​ല​പ്പു​റം ജി​ല്ലാ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സം പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് നാ​മ​മാ​ത്ര സ​ഹാ​യ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ച്ച് ജീ​വി​ക്കാ​നും അ​നാ​വ​ശ്യ​ചെ​ല​വു​ക​ൾ ചു​രു​ക്കി കു​ടും​ബ ബ​ജ​റ്റു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും പ്ര​വാ​സി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ (പ്ര​വാ​സി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ), അ​ൻ​വ​ർ ന​ഹ(​പ്ര​വാ​സ​ത്തി​ന്‍റെ വ​ർ​ത്ത​മാ​നം, ഭാ​വി) എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി, യു.​എ ന​സീ​ർ, ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്, ഷു​ക്കൂ​ർ ക​ല്ലി​ങ്ങ​ൽ അ​ബു​ദാ​ബി, ഉ​സ്മാ​ൻ മ​ഹാ​യി​ൽ, സി.​പി മു​സ്ത​ഫ റി​യാ​ദ്, ഗ​ഫൂ​ർ പ​ട്ടി​ക്കാ​ട്, എ.​കെ നാ​സ​ർ ഹാ​ജി, അ​യ്യൂ​ബ് പു​തു​പ്പ​റ​ന്പ്, ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യു​വ​ജ​ന സ​മ്മേ​ള​നം മു​സ്ലിം​യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ള്ള​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​തി​യാ​സ് അ​ഹ​മ്മ​ദ് തെ​ളു​ങ്കാ​ന മു​ഖ്യാ​തി​ഥി​യാ​യി​യി​രു​ന്നു. കെ.​എം ഷാ​ജി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​പി.​എ മ​ജീ​ദ്, യു.​എ ല​ത്തീ​ഫ്, എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, സി. ​മ​മ്മൂ​ട്ടി എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദ് കു​രി​ക്ക​ൾ ന​ഗ​റി​ൽ ന​ട​ന്ന ജി​ല്ലാ വി​ക​സ​ന സെ​മി​നാ​ർ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന് വ​നി​താ, തൊ​ഴി​ലാ​ളി, ക​ർ​ഷ​ക സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കും.

Related posts