പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടിയാവില്ലല്ലോ! അച്ഛന്റെ മാസ്സ് ഡയലോഗ് പറഞ്ഞ് സദസിന്റെയും സോഷ്യല്‍മീഡിയയുടെയും കയ്യടിനേടി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്; വീഡിയോ വൈറല്‍

മിമിക്രി കലാകാരന്മാര്‍ പതിവായി അനുകരിച്ച് കയ്യടി നേടുന്ന ശബ്ദമാണ് നടനും എംപിയുമായ സുരേഷ് ഗോപിയുടേത്. അതില്‍ തന്നെ സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ സ്ഥിരമായി കലാകാരന്മാര്‍ ഏറ്റെടുക്കാറുള്ള ഡയലോഗുകളില്‍ ഒന്നാണ് കമ്മീഷണറിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റേത്.

എന്നാല്‍ സുരേഷ്‌ഗോപിയുടെ ഈ ഡയലോഗ് പറഞ്ഞ് ഇപ്പോള്‍ കയ്യടി നേടുന്നത് മറ്റ് മിമിക്രി കലാകാരന്മാരല്ല, മറിച്ച് സുരേഷ് ഗോപിയുടെ പ്രിയ പുത്രന്‍ ഗോകുല്‍ സുരേഷാണ്. ഗോകുല്‍ സുരേഷ് അച്ഛന്റെ ശബ്ദം അനുകരിച്ച് കമ്മീഷണറിലെ ഡയലോഗ് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ് സദസിന്റെ മനസ് കീഴടക്കിയത്. കമ്മിഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ പ്ഭ പുല്ലേ… എന്ന് തുടങ്ങുന്ന ഡയലോഗാണ് ഗോകുല്‍ സുരേഷ് വേദിയില്‍ അവതരിപ്പിച്ചത്.

ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ആളുകള്‍ ഏറ്റെടുത്തത്. അച്ഛന്റെയല്ലേ മോന്‍ മോശമാവില്ല, പുലിയ്ക്ക് പിറന്നത് പുലിക്കുട്ടി തന്നെ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ പ്രത്യേക്ഷപ്പെടുന്ന കമന്റുകളില്‍ പ്രധാനപ്പെട്ടവ.

https://youtu.be/YcbIvxj85Dk

 

Related posts