സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ണ​ങ്ങ​ണം… സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം മോ​ഷ​ണ​വും കൂ​ടു​ന്നു; ലോ​ക്ക​റി​നാ​യി നെ​ട്ടോ​ട്ട​മോ​ടി മ​ല​യാ​ളി​ക​ൾ; ലോ​ക്ക​ൽ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ

കോ​ട്ട​യം: ഒ​രു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​ന് ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​തോ​ടെ ബാ​ങ്ക് സേ​ഫ് ഡി​പ്പോ​സി​റ്റ് ലോ​ക്ക​റു​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി. പ​ല ഷെ​ഡ്യൂ​ള്‍ ബാ​ങ്ക് ശാ​ഖ​ക​ളി​ലും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ലോ​ക്ക​ര്‍ കി​ട്ടാ​നി​ല്ല.

സ്വ​ന്തം റി​സ്‌​കി​ലാ​ണ് ലോ​ക്ക​റി​ല്‍ സ്വ​ര്‍​ണ​വും വി​ല​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളും രേ​ഖ​ക​ളും മ​റ്റും വ​യ്ക്കു​ന്ന​തെ​ങ്കി​ലും ബാ​ങ്ക് ലോ​ക്ക​ര്‍ ഉ​രു​ക്ക് പെ​ട്ടി​യാ​ണ​ല്ലോ എ​ന്ന​താ​ണ് ആ​ശ്വാ​സം. വീ​ടു​ക​ളു​ടെ അ​ല​മാ​ര​ക​ളി​ലോ ഒ​ളി​പ്പെ​ട്ടി​ക​ളി​ലോ ആ​ഭ​ര​ണം സൂ​ക്ഷി​ക്കാ​ന്‍ മ​ന​സു​വ​രു​ന്നി​ല്ല.

മി​ന്നു മാ​ല​യും ക​ല്യാ​ണ​മോ​തി​ര​വും ര​ണ്ട് വ​ള​ക​ളും ഒ​ഴി​ക്കെ ലോ​ക്ക​റി​ല്‍ വ​ച്ചാ​ല്‍ സ​മാ​ധാ​ന​ത്തോ​ടെ കി​ട​ന്നു​റ​ങ്ങു​ക​യോ യാ​ത്ര​പോ​കു​ക​യോ ചെ​യ്യാ​മ​ല്ലോ ഇ​ക്കാ​ല​ത്തെ പൊ​തു​വ​ര്‍​ത്ത​മാ​നം.

ലോ​ക്ക​ർ: അ​റി​യേ​ണ്ട​ത്

ലോ​ക്ക​റു​ടെ ഒ​രു താ​ക്കോ​ല്‍ ഉ​ട​മ​യു​ടെ കൈ​വ​ശ​വും ഒ​രെ​ണ്ണം ബാ​ങ്കി​ലു​മു​ണ്ടാ​കും. ലോ​ക്ക​റു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് നി​ശ്ചി​ത ഫീ​സും ബാ​ങ്ക് ഈ​ടാ​ക്കും. ഇ​രു കൂ​ട്ട​രും അ​റി​യാ​തെ ലോ​ക്ക​ര്‍ തു​റ​ക്കാ​നാ​വി​ല്ല. വി​ശേ​ഷാ​ല്‍ ച​ട​ങ്ങു​ക​ള്‍ വ​രു​മ്പോ​ള്‍ ലോ​ക്ക​റി​ലെ സ്വ​ര്‍​ണം എ​ടു​ക്കു​ക​യും ഒ​ട്ടും വൈ​കാ​തെ തി​രി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും.

ചെ​റി​യ ബാ​ങ്ക് ശാ​ഖ​ക​ളി​ല്‍ ശ​രാ​ശ​രി 200 ലോ​ക്ക​റു​ക​ളും വ​ലി​യ ശാ​ഖ​ക​ളി​ല്‍ ആ​യി​ര​ത്തോ​ളം ലോ​ക്ക​റു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ബ്രാ​ഞ്ചി​ല്‍ ആ​വ​ശ്യ​ത്തി​ന് ലോ​ക്ക​ര്‍ ഇ​ല്ലെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത ബ്രാ​ഞ്ചി​ല്‍ അ​ധി​കൃ​ത​ര്‍ ലോ​ക്ക​ര്‍ സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കും.

ലോ​ക്ക​ര്‍ കാ​ലാ​വ​ധി പൊ​തു​വെ മൂ​ന്നു വ​ര്‍​ഷ​മാ​ണെ​ങ്കി​ലും പ​ല​രും ഒ​രി​ക്ക​ല്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത ലോ​ക്ക​ര്‍ പി​ന്നീ​ട് ഒ​ഴി​വാ​ക്കാ​റി​ല്ല. ലോ​ക്ക​റി​ന്‍റെ വ​ലി​പ്പം അ​നു​സ​രി​ച്ച് നി​ര​ക്കി​ലും വ്യ​ത്യാ​സം വ​രും. കൂ​ടു​ത​ല്‍ പേ​രും മീ​ഡി​യം ലോ​ക്ക​റു​ക​ളാ​ണ് താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​ത്.

ബാ​ങ്കി​ന് തു​റ​ക്കാം

മൂ​ന്നു വ​ര്‍​ഷ​ത്തി​ല​ധി​കം ലോ​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ല്‍ ഇ​ട​പാ​ടു​കാ​ര​നോ​ട് അ​ത് ഉ​പ​യോ​ഗി​ക്കാ​നോ ഒ​ഴി​ഞ്ഞു ന​ല്‍​കാ​നോ ബാ​ങ്കു​ക​ള്‍​ക്ക് ആ​വ​ശ്യ​പ്പെ​ടാം. ഇ​ട​പാ​ടു​കാ​ര​ന്‍ ലോ​ക്ക​ര്‍ വാ​ട​ക ക്ര​മ​മാ​യി ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ബാ​ങ്കു​ക​ള്‍​ക്ക് ഇ​താ​വ​ശ്യ​പ്പെ​ടാം.

എ​ന്തു​കൊ​ണ്ടാ​ണ് ലോ​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത് എ​ന്ന് എ​ഴു​തി​ത്ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​നും ബാ​ങ്കു​ക​ള്‍​ക്ക് അ​ധി​കാ​ര​മു​ണ്ട്. ബാ​ങ്ക് നി​ര്‍​ദേ​ശ​ത്തോ പ്ര​തി​ക​രി​ക്കാ​തി​രി ക്കു​ക​യോ എ​ന്നി​ട്ടും ലോ​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ല്‍ നോ​ട്ടി​സ് ന​ല്‍​കി ബാ​ങ്കു​ക​ള്‍​ക്കു ലോ​ക്ക​ര്‍ തു​റ​ക്കാം.

Related posts

Leave a Comment