ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഫ്രൈ​ഡ് റൈ​സ് കി​ട്ടാ​ന്‍ താ​മ​സി​ച്ചു ! ഹോ​ട്ട​ല്‍ ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി…

ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഫ്രൈ​ഡ് റൈ​സ് കി​ട്ടാ​ന്‍ താ​മ​സി​ച്ചെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ല്‍ ഉ​ട​മ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍.

മൂ​ന്നാ​ര്‍ ന്യൂ ​കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ എ​സ്.​ജോ​ണ്‍ പീ​റ്റ​ര്‍ (25), ജെ.​തോ​മ​സ് (31), ആ​ര്‍.​ചി​ന്ന​പ്പ രാ​ജ് (34), രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ല്‍ ആ​ര്‍.​മ​ണി​ക​ണ്ഠ​ന്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ന​ഗ​റി​ലെ ‘സാ​ഗ​ര്‍’ ഹോ​ട്ട​ല്‍ ഉ​ട​മ എ​ല്‍.​പ്ര​ശാ​ന്ത് (54), ഭാ​ര്യ വി​നി​ല (44), മ​ക​ന്‍ സാ​ഗ​ര്‍ (27) എ​ന്നി​വ​ര്‍ ത​ല​യി​ലും ക​യ്യി​ലും വെ​ട്ടേ​റ്റ് ടാ​റ്റാ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി 9.30നാ​ണു സം​ഭ​വം. ഹോ​ട്ട​ലി​ലെ​ത്തി​യ മ​ണി​ക​ണ്ഠ​ന്‍ ഫ്രൈ​ഡ് റൈ​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍ ഭ​ക്ഷ​ണം കി​ട്ടാ​ന്‍ വൈ​കി​യ​പ്പോ​ള്‍ കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന സാ​ഗ​റു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി.

ഈ ​സ​മ​യം ഹോ​ട്ട​ലി​ല്‍ മു​പ്പ​തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ദ്യം ഭ​ക്ഷ​ണം കൊ​ടു​ത്ത​തോ​ടെ കു​പി​ത​നാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യ മ​ണി​ക​ണ്ഠ​ന്‍ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം അ​ക​ത്തു ക​യ​റി പ്ര​ശാ​ന്തി​നെ​യും കു​ടും​ബ​ത്തെ​യും ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പി​ക്കു​ക​യും ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ മ​നേ​ഷ് കെ.​പൗ​ലോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ഷാ​ഹു​ല്‍ ഹ​മീ​ദ്, എ​സ്‌​ഐ​മാ​രാ​യ കെ.​ഡി.​മ​ണി​യ​ന്‍, എം.​കെ.​നി​സാ​ര്‍, കെ.​ഡി.​ച​ന്ദ്ര​ന്‍, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ ആ​ര്‍.​ര​മേ​ശ്, ധോ​ണി ചാ​ക്കോ, വി.​ടി.​ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment