അഭിനയത്തില്‍ മാത്രമല്ല, പഠനത്തിലും മിടുക്കിയെന്ന് തെളിയിച്ച് ഗൗതമി നായര്‍! ബിരുദാനന്തരബിരുദ പരീക്ഷയില്‍ ഗൗതമി നേടിയത് രണ്ടാം റാങ്ക്; അഭിനന്ദനവുമായി ആരാധകര്‍

ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതിയും കൈയ്യടിയും നേടിയ താരമാണ് ഗൗതമി നായര്‍. പിന്നീട് തന്റെ കന്നി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുകയും ചെയ്തു ഗൗതമി.

ഇടയ്ക്ക് സിനിമയ്ക്കുവേണ്ടി പഠനത്തിന് അവധി നല്‍കിയിരുന്ന ഗൗതമി ഇപ്പോള്‍ വെള്ളിത്തിരയിലെപോലെ പരീക്ഷയിലും മിന്നുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. കേരള സര്‍വകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണ് ഗൗതമി വിജയിച്ചിരിക്കുന്നത്.

തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഗൗതമി 1800ല്‍ 1456 മാര്‍ക്ക് നേടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. അതേ കോളജിലെ കൃപ ദിന മാത്യൂസിനാണ് ഒന്നാം റാങ്ക്. 1515 മാര്‍ക്കാണ് കൃപ നേടിയത്. പാര്‍വതി ഗിരീഷ് മൂന്നാം റാങ്കും സ്വന്തമാക്കി. പി.എച്ച്.ഡി കരസ്ഥമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതമി പറയുകയും ചെയ്തു.

 

 

Related posts