ജി​സി​സി രാ​ജ്യ​ങ്ങ​ളു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര​ച​ർ​ച്ച: നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ണ്‍​സി​ലു​മാ​യി (ജി​സി​സി) സ്വ​ത​ന്ത്ര വ്യാ​പാ​ര ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ ധാ​ര​ണ​യി​ലെ​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റി​നു​വേ​ണ്ടി​യു​ള്ള (എ​ഫ്ടി​എ) നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വ​ച്ചു.

കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജി​സി​സി രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ജി​സി​സി​യു​മാ​യി എ​ഫ്ടി​എ ഒ​പ്പി​ടു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്ത്യ 2004 മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ്.

2006ലും 2008​ലും ര​ണ്ടു റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​ണെ​ങ്കി​ലും 2011ൽ ​എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സാ​ന്പ​ത്തി​ക സ​ഖ്യ​ങ്ങ​ളു​മാ​യും വ്യാ​പാ​ര ച​ർ​ച്ച​ക​ൾ മ​ര​വി​പ്പി​ക്കാ​നാ​യി ജി​സി​സി തീ​രു​മാ​ന​മെ​ടു​ത്ത​തി​ലൂ​ടെ എ​ഫ്ടി​എ​യും സ്തം​ഭി​ച്ചു.

എ​ന്നാ​ൽ, 2022ൽ ​ജി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ച​ർ​ച്ച​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ജീ​വ​ൻ വ​ച്ച​ത്. ജി​സി​സി​യു​മാ​യി എ​ഫ്ടി​എ ഒ​പ്പി​ടു​ന്ന​ത് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യും ഊ​ർ​ജ​സു​ര​ക്ഷ​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും പീ​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment