കൊടുംക്രിമിനല്‍ ഗള്‍ഫ് മാര്‍ട്ടിന്‍ കഞ്ചാവുമായി പോലീസ് വലയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍. ഗള്‍ഫ് മാര്‍ട്ടിന്‍ എന്ന മാര്‍ട്ടിന്‍(49) ആണു പിടിയിലായത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി 12 കേസുകളില്‍ പ്രതിയാണ് മാര്‍ട്ടിന്‍. തേവര മാര്‍ക്കറ്റിനു സമീപത്തുവച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് മാര്‍ട്ടിനെ പിടികൂടിയത്. 750 ഗ്രാം കഞ്ചാവും ഇയാളില്‍നിന്നു പോലീസ് പിടിച്ചെടുത്തു.

തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നും കഞ്ചാവ് എത്തിച്ചായിരുന്നു ഇയാല്‍ വില്‍പ്പന നടത്തിയിരുന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്കായിരുന്നു പ്രധാനമായും കഞ്ചാവ് നല്‍കിയിരുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കഞ്ചാവ് മൊത്തവ്യാപാരത്തിലേക്കു തിരിയുകയായിരുന്നു.

കൊച്ചി പോലീസ് കമ്മിഷണര്‍ എം.ബി. ദിനേശിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഷാഡോ പോലീസിന്റെ പരിശോധന. ജില്ലാ െ്രെകംബ്രാഞ്ച് എസിപി ബി.ജി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘത്തില്‍ ഷാഡോ എസ്‌ഐ ഹണി കെ. ദാസ്, സൗത്ത് എസ്‌ഐ ദ്വിജേഷ്, സിപിഒമാരായ ഹരിമോന്‍, അഫ്‌സല്‍, വിനോദ്, ജയരാജ്, രഞ്ജിത്ത്, ഷൈമോന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

Related posts