മണ്ടൻമാർ കേരളത്തിൽ..! ഹർത്താലിൽ കോടികളുടെ നഷ്ടമുണ്ടാകുന്നെന്ന് പറഞ്ഞ് വ്യവസായികളുടെ സമര പ്രഖ്യാപനം; ഒടുവിൽ ബോദോദയം വന്നപ്പോൾ…

harthal-lചേ​ർ​ത്ത​ല: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഹ​ർ​ത്താ​ലി​നെ​തി​രെ സ​മു​ദ്രോ​ല്പ​ന്ന മേ​ഖ​ല​യി​ലെ വ്യ​വ​സാ​യി​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന അ​ട​ച്ചു​പൂ​ട്ട​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു. ഹ​ർ​ത്താ​ലു​ക​ളി​ൽ നി​ന്നും സ​മു​ദ്രോ​ല്പ​ന്ന മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടാ​യി​രു​ന്നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 23 മു​ത​ൽ  സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​കു​ക​യും. എ.​എം ആ​രി​ഫ് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​യും തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ചേ​ന്പ​ർ ഓ​ഫ് കേ​ര​ള സീ​ഫു​ഡ് ഇ​ൻ​സ്ട്രി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​പി ഹ​മീ​ദ് അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഹ​ർ​ത്താ​ലു​ക​ൾ മൂ​ലം സ​മു​ദ്രോ​ല്പ​ന്ന മേ​ഖ​ല​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ പ​രാ​തി. മ​ത്സ്യ സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളും ഐ​സ് പ്ലാ​ന്‍റു​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Related posts